തങ്കച്ചനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾക്കെതിരെ പ്രതികരിച്ച് അനുമോൾ. തങ്കച്ചൻ തന്റെ മൂത്ത സഹോദരനെ പോലെയാണെന്നും ഇത്തരം വാർത്തകൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നുവെന്നും അനുമോൾ പറഞ്ഞു.
കൊച്ചി: മിനിസ്ക്രീനില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് അനുമോള്‍. സീരിയലുകളിലൂടെ അഭിനയജീവിതം തുടങ്ങിയ താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത് ‘സ്റ്റാർ മാജിക്’ എന്ന ടെലിവിഷൻ പരിപാടിയാണ്. ഈ പ്രോഗ്രാമിൽ ടെലിവിഷൻ താരം തങ്കച്ചനുമായുള്ള കോമ്പോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ തങ്കച്ചനും അനുവും തമ്മിൽ പ്രണയത്തിലാണ് എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചു. എന്നാൽ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അനുമോൾ. മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് നിങ്ങൾക്ക് നാണമില്ലേ? എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ഇതൊക്കെ കേട്ടാൽ എനിക്ക് ഒന്നും തോന്നാറില്ല. എന്നാൽ തങ്കച്ചൻ ചേട്ടൻ അങ്ങനെയല്ല. ചേട്ടന് ഇതൊക്കെ കേൾക്കുമ്പോൾ നല്ല വിഷമം ഉണ്ട്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ്”, അനുമോൾ പറഞ്ഞു.
തങ്കച്ചനുമായിട്ട് ഉള്ള ബന്ധം എത്തരത്തിൽ ഉള്ളതാണെന്ന് മുൻപും അനുമോൾ വ്യക്തമാക്കിയിട്ടുള്ളതാണ്. തങ്കച്ചന് താൻ എപ്പോഴും ഒരു അനുജത്തിയാണെന്നും തനിക്ക് തങ്കച്ചൻ മൂത്ത ചേട്ടനാണെന്നുമാണ് അനു പറഞ്ഞിട്ടുള്ളത്. പ്രോഗ്രാമിന് വേണ്ടിയിട്ടാണ് തങ്ങൾ പെയർ ആയി അഭിനയിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
മിനി സ്ക്രീന്‍ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ആദ്യം മിനിസ്ക്രീനിലേക്ക് എത്തുന്നത്. പിന്നീടായിരുന്നു സ്റ്റാര്‍ മാജിക്കിലേക്കുള്ള വരവ്. അധികം വൈകാതെ തന്നെ അനുമോൾ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അനുക്കുട്ടിയെന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന അനുമോളുടെ കുസൃതിയും നിഷ്കളങ്കതയുമെല്ലാം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.
സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരമാണ് തങ്കച്ചന് വിധുര. സ്കൂള്‍ കാലഘട്ടം മുതലേ തന്നെ മിമിക്രിയിലും മ്യൂസിക് ട്രൂപ്പുകളിലും സജീവമായിരുന്നു താരം. പരോള്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയവയാണ് തങ്കച്ചൻ അഭിനയിച്ച പ്രധാന സിനിമകള്‍.
‘ഈ പേര് കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പേറുന്നു’: ഹൃദയം തൊടുന്ന കുറിപ്പുമായി സീമ ജി നായർ
കേരള സാരിയിൽ തിളങ്ങി മലയാളികളുടെ ‘ജാനിക്കുട്ടി’; ചിത്രങ്ങൾ വൈറൽ
