kerala-logo

‘നിന്നെ ഇങ്ങനെയല്ല വളര്‍ത്തിയത്’: സിനിമ വിടാനുള്ള അഭിഷേകിന്‍റെ തീരുമാനം തിരുത്തിയ അമിതാഭിന്‍റെ ഉപദേശം

Table of Contents


അഭിഷേക് ബച്ചൻ നായകനായ ‘ബി ഹാപ്പി’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. കരിയറിൽ അമിതാഭിന്റെ നിഴലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്ന് അഭിഷേക് പറയുന്നു.
മുംബൈ: അഭിഷേക് ബച്ചന്‍ നായകനായ പുതിയ ചിത്രമായ ‘ബി ഹാപ്പി’ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു. അതേ സമയം തന്‍റെ കരിയറിൽ അച്ഛനായ അമിതാഭിന്‍റെ നിഴലില്‍ നിന്നും രക്ഷപ്പെടാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നാണ് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.
തന്റെ കരിയറിൽ നിന്ന് പിന്മാറാൻ ഒരു കാലത്ത് തീരുമാനം എടുത്തുവെന്നും ജൂനിയര്‍ ബച്ചന്‍ നയൻദീപ് രക്ഷിത്തിനോട് സംസാരിക്കുമ്പോൾ വെളിപ്പെടുത്തി “ഞാൻ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്‍റെ കരിയറിന്റെ തുടക്കത്തിലാണ് അത്. എന്റെ ചിത്രങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് അന്ന് കടന്ന് പോയിരുന്നത്. ഞാൻ എന്ത് ചെയ്താലും, ഞാൻ ലക്ഷ്യമിട്ടത് നേടാനോ അല്ലെങ്കിൽ ഞാൻ ആലോചിക്കുന്ന ഇടത്ത് എത്താനോ സാധിക്കാത്ത അവസ്ഥ”
തുടര്‍ന്ന് സിനിമ നിര്‍ത്താനുള്ള തന്‍റെ ചിന്ത അവസാനിപ്പിച്ചത് പിതാവ് അമിതാഭ് ബച്ചന്‍റെ ഉപദേശമാണ് എന്ന് ആ അനുഭലം വിവരിച്ച് അഭിഷേക് ബച്ചന്‍ തുടര്‍ന്നു.
“ഒരു രാത്രി ഞാൻ എന്റെ അച്ഛന്റെ അടുത്ത് പോയി ‘ഞാൻ എന്തോ തെറ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ ചെയ്യുന്നതൊന്നും ശരിയാകുന്നില്ല. സിനിമ എനിക്കുള്ളതല്ല എന്നതായിരിക്കും ഇതിലൂടെ ഉദ്ദേശിക്കുന്നത്.അദ്ദേഹം പറഞ്ഞു, ‘ഞാൻ നിന്റെ അച്ഛനെന്ന നിലയിൽ അല്ല, ഒരു നടനെന്ന നിലയിൽ പറയുകയാണ്, നിനക്ക് ഇനിയും നീണ്ട യാത്രയുണ്ട്, നീ ഇതുവരെ പൂർണ്ണമായ ഒരു നടനായിട്ടില്ല, പക്ഷേ ഓരോ ചിത്രത്തിലൂടെയും നീ മെച്ചപ്പെടുകയാണ്. തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുക, നീ അവിടെ എത്തും’. ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ, അദ്ദേഹം പറഞ്ഞു, ‘ഞാൻ നിന്നെ ഒന്നും വിട്ടുകൊടുക്കാനല്ല വളര്‍ത്തിയത്, അതിനാൽ പോരാട്ടം തുടരുക’അത് തനിക്ക് വലിയ ധൈര്യമാണ് നടത്തിയത്” അഭിഷേക് പറഞ്ഞു.
റെമോ ഡിസൂന സംവിധാനം ചെയ്ത ബീ ഹാപ്പി എന്ന ചിത്രത്തില്‍ നോറ ഫത്തേഹി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നാസര്‍, ജോണി ലിവര്‍ അടക്കം വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.
അമരന്‍ സംവിധായകനൊപ്പം ധനുഷ്: ‘ഡി 55’ പുതിയ അപ്ഡേറ്റ്
ഞാന്‍ മരിച്ചാല്‍ സില്‍ക് സ്മിതയോട് ചെയ്തത് അവര്‍ എന്നോട് ചെയ്യും, അതിന് മുന്‍പേ എനിക്ക് ചെയ്യണം: നടി സോന

Kerala Lottery Result
Tops