kerala-logo

നിര്‍മ്മിക്കുന്ന പടത്തില്‍ വേഷത്തിന് വേണ്ടി ആമിര്‍ ഖാന്‍റെ ഓഡിഷന്‍ പക്ഷെ വേഷം കിട്ടിയില്ല – വീഡിയോ

Table of Contents


ലാപതാ ലേഡീസ് സിനിമയിലെ പോലീസ് ഇൻസ്പെക്ടർ വേഷത്തിനായി ആമിർ ഖാൻ ഓഡിഷൻ നടത്തിയ വീഡിയോ പുറത്ത്.
മുംബൈ: 2023 ഡിസംബറിൽ ലാപതാ ലേഡീസ് തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ അതിലെ പ്രധാനപ്പെട്ട പൊലീസ് ഇന്‍സ്പെക്ടര്‍ വേഷം ചെയ്യാന്‍ മുൻ ഭർത്താവും സിനിമയുടെ നിർമ്മാതാവുമായ ആമിർ ഖാൻ താൽപ്പര്യമുണ്ടെന്ന് സംവിധായിക കിരൺ റാവു വെളിപ്പെടുത്തിയിരുന്നു. ആ വേഷത്തിനായി ആമിർ ഓഡിഷൻ പോലും നടത്തിയിരുന്നു, പക്ഷേ ഒടുവിൽ ആ റോള്‍ രവി കിഷന് നല്‍കുകയായിരുന്നു.
ഇപ്പോൾ ലാപതാ ലേഡീസ് ചിത്രത്തിന് വേണ്ടി ആമിറിനെ ഓഡിഷന്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിന് പിന്നാലെ ആമിര്‍ ഈ വേഷം ചെയ്യാത്തത് നന്നായെന്നും, ശരിയായ തിരഞ്ഞെടുപ്പാണ് രവി കിഷോറിന്‍റെതെന്നുമാണ് നെറ്റിസണ്‍സ് പറയുന്നത്.
ആമിര്‍ തുടങ്ങിയ യൂട്യൂബ് ചാനലായ ആമിർ ഖാൻ ടാക്കീസില്‍ ​​ബുധനാഴ്ചയാണ് ഓഡിഷൻ ടേപ്പ് ഷെയര്‍ ചെയ്തത്. പോലീസ് യൂണിഫോമിൽ നനച്ച മുടിയുമായി ആമിർ കഥാപാത്രത്തിന്റെ സിഗ്നേച്ചർ സ്റ്റൈലായ പാൻ ചവയ്ക്കുന്നത് വീഡിയോയില്‍ കാണാം.
ഒരു മേശയുടെ പിന്നിൽ ഇരുന്നുകൊണ്ട് അദ്ദേഹം സിനിമയിലെ ഡയോലോഗുകള്‍ പറയുന്നതായി കാണാം. ഓഡിഷൻ വീഡിയോയില്‍ ബ്ലൂപ്പേഴ്‌സും ഉണ്ടായിരുന്നുയ. കൂടാതെ എസ്‌ഐ ശ്യാം മനോഹറിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ആമിറിന്റെ വീക്ഷണവും കഥാപാത്രത്തിൽ വ്യത്യസ്തമായ പെരുമാറ്റരീതികളും ശരീരഭാഷയും ആമിര്‍ അവതരിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
രസകരമായ കമന്‍റാണ് വീഡിയോയ്ക്ക് വരുന്നത് രവി കിഷന്‍റെ പെര്‍ഫോമന്‍സിന് മുന്നില്‍ ആമിര്‍ ഈ റോളില്‍ ഒന്നുമല്ലെന്നാണ് ഒരു കമന്‍റ് പറയുന്നത്. ഒപ്പം പലരും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആയിട്ടും ആമിര്‍ ഈ റോളിന് വേണ്ടി ഓഡിഷന് ഇരുന്നതിനെ അഭിനന്ദിക്കുന്നുണ്ട്.

90 കളിലെ ഗ്രാമീണ ഇന്ത്യയുടെ പാശ്ചാത്തലത്തില്‍ പരസ്പരം മാറിപ്പോകുന്ന രണ്ട് പുതുതായി വിവാഹിതരായ രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ലാപട്ട ലേഡീസ് പറയുന്നത്. പുതുമുഖങ്ങളായ സ്പർശ് ശ്രീവാസ്തവ, നിതാൻഷി ഗോയൽ, പ്രതിഭ റന്ത എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. പത്ത് ഐഐഎഫ്എ അവാര്‍ഡ് നേടിയ ചിത്രം. ഇന്ത്യയുടെ ഒസ്കാര്‍ പുരസ്കാരത്തിനുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു.
ഒന്നര കൊല്ലത്തോളം മുഴുകുടിയനായി മാറി, ആ സംഭവത്തിന് ശേഷം: വെളിപ്പെടുത്തി ആമിർ ഖാൻ
തിയറ്ററുകളിൽ ടിക്കറ്റ് നിരക്കും പോപ്പ്കോണിന്‍റെ പൈസയും കുറയ്ക്കണമെന്ന് സൽമാൻ

Kerala Lottery Result
Tops