“എംജി കോളേജിൽ ഡിഗ്രിക്ക് ബിഎസ്‍സി ബോട്ടണിയാണ് ഞാൻ പഠിച്ചുകൊണ്ടിരുന്നത്. എന്നാൽ അത് നിർത്തേണ്ട സാഹചര്യം ഉണ്ടായി”
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ഒരു സ്കൂളിലെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അപ്സര പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്. വിദ്യാഭ്യാസത്തിന്റെ ആവശ്യത്തെക്കുറിച്ചും പഠനം മുടങ്ങിയതിലുള്ള വിഷമത്തെക്കുറിച്ചുമൊക്കെയാണ് വീഡിയോയിൽ അപ്സര സംസാരിക്കുന്നത്. കാട്ടാക്കട പിആർ വില്യം ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അപ്സര.
വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനമെന്നും പാതിവഴിയിൽ പഠനം നിർത്തേണ്ടി വന്നയാളാണ് താനെന്നും അപ്സര പറഞ്ഞു. ”എംജി കോളേജിൽ
ഡിഗ്രിക്ക് ബിഎസ്‍സി ബോട്ടണിയാണ് ഞാൻ പഠിച്ചുകൊണ്ടിരുന്നത്. എന്നാൽ അത് നിർത്തേണ്ട സാഹചര്യം ഉണ്ടായി. മറ്റെന്തുണ്ടായിട്ടും കാര്യമില്ല. വിദ്യാഭ്യാസമാണ് പ്രധാനം. ലോകത്തിന്റെ ഏതു കോണിൽ പോയാലും നമ്മുടെ പ്രശസ്തിയോ പണമോ ഒന്നുമല്ല പ്രധാനം, നമ്മുടെ വിദ്യാഭ്യാസമാണ്. അത് നമ്മുടെ പുരോഗതിക്കു മാത്രമേ കാരണമാകൂ. വിദ്യാഭ്യാസമാണ് എല്ലാത്തിനും അടിസ്ഥാനം”, അപ്സര പറഞ്ഞു.
മാതാപിതാക്കൾ കഴിഞ്ഞാൽ താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് തന്റെ അധ്യാപകരോടാണെന്നും അപ്സര ചൂണ്ടിക്കാട്ടി. ”മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു എന്റെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസ്. അത് കണ്ടിട്ടാണ് എന്റെ അധ്യാപകർ എന്നെ മറ്റു പരിപാടികൾക്കൊക്കെ കൊണ്ടുപോകുന്നത്. എന്റെ അച്ഛനെക്കാളോ അമ്മയെക്കാളോ കൂടുതൽ എന്നോടൊപ്പം പ്രോഗ്രാമുകൾക്കു വന്നിട്ടുള്ളത് എന്റെ അധ്യാപകരാണ്. അച്ഛനും അമ്മയുമൊക്കെ ആ സമയത്ത് തിരക്കിലായിരുന്നു. അന്ന് എന്റെ അധ്യാപകരാണ് മാതാപിതാക്കളെപ്പോലെ ഒപ്പം ഉണ്ടായിരുന്നത്”, അപ്സര കൂട്ടിച്ചേർച്ചേർത്തു. എപ്പോഴും പ്രകാശിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണമെന്നും ദുശീലങ്ങളിലേക്കോ അനാവശ്യ കാര്യങ്ങളിലേക്കോ ശ്രദ്ധ വ്യതിചലിച്ചു പോകരുതെന്നും താരം വിദ്യാര്‍ഥികളോട് പറഞ്ഞു.
ALSO READ : ‘മാസത്തവണ പോലും അടയ്ക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയിട്ടുണ്ട്’; മനസ് തുറന്ന് അനൂപ് കൃഷ്ണൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
