സീരിയലില്‍ നിന്ന് പിൻമാറി എന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടി സുരഭി സന്തോഷ്.
പവിത്രം സീരിയലിൽ നിന്ന് താൻ പിൻമാറുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് നടി സുരഭി സന്തോഷ്. സീരിയൽ സെറ്റിൽ നിന്നും സുരഭി കണ്ണീരോടെ ഇറങ്ങി പോയെന്നും ഇനി ഈ പരമ്പരയിൽ അഭിനയിക്കാൻ സുരഭി എത്തില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നത്. സുരഭി അവതരിപ്പിച്ച വേഷം ചെയ്യാൻ ആൽഫി പഞ്ഞിക്കാരൻ വരുമെന്നും ഈ വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്തയോട് പ്രതികരിച്ച് സുരഭി തന്നെ നേരിട്ട് രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
”ഇതുപോലുള്ള പേജുകളൊക്കെ കൈകാര്യം ചെയ്യുന്നത് ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷെ നിങ്ങള്‍ ഒരു വാര്‍ത്ത പുറത്ത് വിടുമ്പോള്‍ അത് ശരിയാണോ തെറ്റാണോ എന്ന് ആദ്യം പരിശോധിക്കുക എന്നൊരു അടിസ്ഥാനപരമായ ഉത്തരവാദിത്തമുണ്ട്. നിങ്ങളുടെ പക്കല്‍ ഒരു പേജുണ്ടെന്ന് കരുതി തോന്നുന്നതെന്തും പോസ്റ്റ് ചെയ്യരുത്. ഇതുവരെ ലഭിച്ച വ്യൂവർഷിപ്പ് കൊണ്ട് നിങ്ങൾ സന്തോഷിക്കുന്നുണ്ടാകുമെന്ന് കരുതുന്നു. ഇങ്ങനെയുള്ള വ്യാജ വാര്‍ത്തകളും കള്ളങ്ങളും വല്ലാതെ വിഷമിപ്പിക്കുന്നു”, എന്നാണ് സുരഭി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
മിനിസ്ക്രീൻ പ്രേക്ഷകർ ഇതിനകം ഏറ്റെടുത്ത സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പവിത്രം. സീരിയലിലെ വേദ എന്ന കേന്ദ്രകഥാപാത്രത്തെയാണ് സുരഭി അവതിപ്പിക്കുന്നത്. സീരിയലിലെ അരങ്ങേറ്റം പവിത്രത്തിലൂടെയാണെങ്കിലും അതിനു മുൻപ്കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലെത്തിലെ നായികാ വേഷത്തിലൂടെ സുരഭി മലയാള സിനിമാ
പ്രേക്ഷകർക്ക് പരിചിതയാണ്.
കന്നട സിനിമയിലൂടെയായിരുന്നു സുരഭി അഭിനയരംഗത്തേക്ക് കടന്നു വന്നത്. ഇതിനകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിയമ ബിരുദം നേടിയതിനു ശേഷം അസിസ്റ്റന്റ് ലോയറായി പ്രാക്ടീസ് ചെയ്‍തിട്ടുള്ള സുരഭി സന്തോഷ് ഒരു നര്‍ത്തകി കൂടെയാണ്. ഗായകനായ പ്രണവ് ചന്ദ്രൻ ആണ് ഭർത്താവ്. വിവാഹശേഷം മുംബൈയിലായിരുന്നു സുരഭിയുടെ താമസം. ഇതിനിടെയാണ്സീരിയലിലേക്കുള്ള വിളിയെത്തുന്നത്.
Read More: നടി പാര്‍വതി നായര്‍ വിവാഹിതയായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
