kerala-logo

‘പാറുക്കുട്ടി സൂപ്പർ ക്യൂട്ട് ഒളിച്ചുകളിയാണ് പ്രധാന വിനോദം’; ഉപ്പും മുളകും പരമ്പരയിലെ ‘കനകം’ പറയുന്നു

Table of Contents


“ഒരു അമ്മയെപ്പോലെയോ ആന്‍റിയെപ്പോലെയോ ഒക്കെയാണ് അവൾക്ക് എന്നെ തോന്നാറ്”
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഉപ്പും മുളകും പരമ്പരയിലെ പാറുക്കുട്ടി. ബേബി അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാർത്ഥ പേര്. ആറു മാസം മാത്രം പ്രായം ഉള്ളപ്പോളാണ് അമേയ സീരിയലിൽ അഭിനയിക്കാൻ എത്തുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷകർ അമേയയെ തങ്ങളുടെ സ്വന്തം പാറുക്കുട്ടിയായി ഏറ്റെടുക്കുകയായിരുന്നു. സീരിയൽ പ്രേക്ഷകർക്കിടയിലും സമൂഹമാധ്യമങ്ങളിലും പാറുക്കുട്ടിയ്ക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോളിതാ പാറുക്കുട്ടിയുമായുള്ള ബന്ധത്തെ പറ്റി തുറന്നു പറയുകയാണ് പരമ്പരയിലെ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രോഹിണി രാഹുൽ.
”എനിക്ക് പാറുക്കുട്ടിയെ ഭയങ്കര ഇഷ്ടമാണ്. ഒരു അമ്മയെപ്പോലെയോ ആന്റിയെപ്പോലെയോ ഒക്കെയാണ് അവൾക്ക് എന്നെ തോന്നാറ്.  അവൾക്കെപ്പോഴും കളിക്കാൻ ആള് വേണം. ഞങ്ങൾ അവൾക്കൊപ്പം ഓടി കളിക്കാറും ഒളിച്ച് കളിക്കാറുമെല്ലാം ഉണ്ടായിരുന്നു. ഇപ്പോൾ‌ ഞങ്ങൾ പിക്കച്ചുവാണ് കൂടുതലായും കളിക്കുന്നത്. ആന്റീ വാ, പീക്കാച്ചു കളിക്കാം എന്നു പറയും. നല്ല രീതിയിൽ അവൾ വളരുന്നുണ്ട്. ബോൺ ആക്ട്രസാണ്. സൂപ്പർ ക്യൂട്ട് ആണ് പാറുക്കുട്ടി”, രോഹിണി രാഹുൽ പറഞ്ഞു.
സീരിയലിനു പുറമേ, സിനിമകളിലും സജീവമാണ് രോഹിണി. ‘ബോഗയ്‌ന്‍വില്ല’യിൽ കുഞ്ചാക്കോ ബോബന്റെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചത് രോഹിണി ആയിരുന്നു. സൂപ്പർഹിറ്റ് ആയ വാഴ എന്ന സിനിമയിലും രോഹിണി അഭിനയിച്ചിട്ടുണ്ട്. ചില പരസ്യചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ഉപ്പും മുളകും പരമ്പരയുടെ ഭാഗമായശേഷം പലരും രോഹിണിയെ കനകം എന്നാണ് വിളിക്കാറ്. പാലക്കാട്ടുകാരിയായ താരം സോഫ്റ്റ് വെയർ എഞ്ചിനീയർ കൂടിയാണ്.
കരുനാഗപ്പള്ളി പ്രയാർ സ്വദേശികളായ അനിൽ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ് അമേയ. ചക്കിയെന്നായിരുന്നു അമേയയുടെ വീട്ടിലെ പേര്. അമേയയുടെ ചേച്ചി അനിഘയുടെ വിളിപ്പേരായിരുന്നു പാറുക്കുട്ടി എന്നത്. എന്നാൽ സീരിയലിലെ പാറുക്കുട്ടി വിളി ഹിറ്റായതോടെ അമേയ വീട്ടിലും നാട്ടിലുമെല്ലാം പാറുക്കുട്ടിയായി മാറുകയായിരുന്നുവെന്ന് പാറുക്കുട്ടിയുടെ അമ്മ മുൻപ് പറഞ്ഞിരുന്നു.
ALSO READ : ‘ആളുകളോട് മിണ്ടാൻ തന്നെ പേടിയായിത്തുടങ്ങി’: കാരണം പറഞ്ഞ് മഞ്ജു പിള്ള
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops