പുഷ്പ 2 സിനിമയുടെ ലാഭം ചെറിയ സിനിമകൾക്ക് ഫണ്ടിംഗിനും ഗ്രാമീണ കലാകാരന്മാരുടെ പെൻഷനുമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി.
ഹൈദരാബാദ്: അല്ലു അർജുനെ നായകനായി സുകുമാർ സംവിധാനം ചെയ്ത ഒരു ആക്ഷൻ ചിത്രമായിരുന്നു പുഷ്പ 2. രശ്മിക മന്ദാന നായികയായി അഭിനയിച്ച ഈ ചിത്രം കഴിഞ്ഞ വർഷം ഡിസംബറിലാണ് റിലീസ് ചെയ്തത്. ഇത് ബോക്സ് ഓഫീസിൽ 1800 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
നിലവിൽ, ഈ ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. അതേ സമയം പുഷ്പ 2: ദി റൂൾ എന്ന ചിത്രത്തിൽ നിന്നുള്ള ലാഭം ചെറിയ ബജറ്റ് ചിത്രങ്ങൾക്ക് ഫണ്ടിംഗ് നൽകുന്നതിനും ഗ്രാമീണ കലാകാരന്മാരുടെ പെൻഷനായി ഉപയോഗിക്കണം എന്നാണ് തെലങ്കാന കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട പുതിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നത്.
ഈ പൊതുതാല്‍പ്പര്യഹര്‍ജി ഫയല്‍ ചെയ്ത അഡ്വക്കേറ്റ് നരസിംഹ റാവു പ്രത്യേക ഷോകളും ടിക്കറ്റ് വിലയിലെ വർദ്ധനവും കാരണം പുഷ്പ 2വിന് വലിയ വരുമാനം ലഭിച്ചുവെന്ന് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ടിക്കറ്റ് വിലയും പ്രത്യേക ഷോകളും വർദ്ധിപ്പിക്കാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാണ് ഇത് നടപ്പിലാക്കിയത്. എന്നാല്‍ അത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല. അതിനാല്‍ സര്‍ക്കാറിന്‍റെ ക്ഷേമ പ്രവര്‍ത്തനത്തിന് ചിത്രത്തിന്‍റെ കളക്ഷന്‍റെ ഒരു ഭാഗം ചിലവാക്കാന്‍ ഹര്‍ജിയില്‍ പറയുന്നു.
ചലച്ചിത്രങ്ങളിൽ നിന്നുള്ള ലാഭം കലാകാരന്മാരുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന സുപ്രീം കോടതിയുടെ വിധിയും ഹര്‍ജിക്കാരന്‍ ഉദ്ധരിച്ചിട്ടുണ്ട്.
പ്രത്യേക ഷോകളും ടിക്കറ്റ് വിൽപ്പനയുടെ കണക്കുണ്ടോ എന്ന ചോദ്യത്തിന് അതില്‍ നിന്നുണ്ടായ ലാഭത്തെക്കുറിച്ചാണ് ഈ ഹര്‍ജിയെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചത്. സുപ്രീം കോടതിയുടെ വിധിയുടെ ഒരു പകർപ്പ് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടുകയും കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു കോടതി.
‘അവളെ പാഠം പഠിപ്പിക്കണം’ രശ്മികയ്ക്ക് ഭീഷണി: സുരക്ഷ ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തെഴുതി കോഡവ സമുദായം
