kerala-logo

പൂര്‍ണ്ണ ചിത്രീകരണം ഗള്‍ഫില്‍; 40 ദിവസം കൊണ്ട് ആസിഫ് അലി ചിത്രം പൂര്‍ത്തിയായി

Table of Contents


അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം
ആയിരത്തൊന്ന് നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന, ആസിഫ് നായകനായ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. യുഎഇ, ഷാർജ, റാസൽ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് ഈ ഫാമിലി ഡ്രാമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. അജിത് വിനായക ഫിലിംസ് നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. സഹനിർമ്മാണം ഫ്‌ളോറിൻ ഡൊമിനിക്.
ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ ദീപക് പറമ്പോല്‍, ദിവ്യ പ്രഭ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 2025 ഏപ്രിൽ മാസത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. താമർ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്ന് നുണകൾ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
താമറിന്റെ ഈ ആസിഫ് അലി ചിത്രത്തിന്റെ ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, , പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വന്തൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ് പിആർഒ- ശബരി.
ALSO READ : തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച് ‘മാര്‍ക്കോ’
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops