kerala-logo

പ്രേക്ഷകരുടെ പ്രിയ പരമ്പര; ‘ഗീതാഗോവിന്ദം’ 600 ന്‍റെ നിറവില്‍

Table of Contents


ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര
ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പര ഗീതാഗോവിന്ദം 600 ന്റെ നിറവിൽ. ഗീതുവിന്റെയും ഗോവിന്ദിന്റേയും സംഘർഷകരമായ പ്രണയകഥ പറഞ്ഞ് പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ പരമ്പരയാണ് ഗീതാഗോവിന്ദം. അപ്രതീക്ഷിത കഥാപാത്രങ്ങളുടെ കടന്നുവരവും ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമായ ഗീതാഗോവിന്ദം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നാണ്.
സത്യനാഥന്‍‍ എന്ന കഥാപാത്രത്തിന്‍റെ കടന്നുവരുവോടുകൂടി വീണ്ടും കലുഷിതമാകുന്ന ഈ പരമ്പര പ്രണയത്തിനും കുടുംബബന്ധങ്ങളുടെ തീവ്രതയ്ക്കുമൊപ്പം പകയുടെയും പ്രതികാരത്തിന്റെയും വിരഹത്തിന്റെയും നഷ്ടസ്വപ്നങ്ങളുടെയും വ്യത്യസ്തമുഖങ്ങളിലൂടെയും കടന്നുപോകുന്നു. ഗീതു, രഞ്ജു, പ്രിയ, വിജയലക്ഷ്മി, അവർണ്ണിക, രേഖ, രാധിക, വിലാസിനി, അനാർക്കലി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സ്ത്രീയുടെ വ്യത്യസ്തഭാവങ്ങൾ വരച്ചുകാട്ടുന്ന പരമ്പരയുമാണ് ഇത്. ഗീതാഗോവിന്ദം ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്.
ALSO READ : ഉള്ള് തൊടുന്ന കഥ, പെര്‍ഫോമന്‍സിന് കൈയടി; ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ റിവ്യൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops