kerala-logo

ബജറ്റ് 200 കോടി വമ്പൻ സിനിമ ഉപേക്ഷിച്ചിട്ടില്ല നിറഞ്ഞാടാൻ മോഹൻലാല്‍ വീണ്ടും

Table of Contents


ഇനി 200 കോടിയുടെ ബജറ്റിലുള്ള സിനിമയുമായി മോഹൻലാല്‍.
മലയാളത്തിന്റെ മോഹൻലാല്‍ നായകനായി പ്രഖ്യാപിച്ച ചിത്രമായിരുന്നു വൃഷഭ. വൃഷഭ ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്നും ബാക്കി ഭാഗം വൈകാതെ ചിത്രീകരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വൃഷഭയ്‍ക്ക് 200 കോടിയാണ് ബജറ്റ്.
സംവിധാനം നിര്‍വഹിക്കുന്നത് നന്ദ കിഷോറാണ്. സഹറ എസ് ഖാനായിരിക്കും നായിക. വിഎഫ്‍എക്‍സിനും പ്രാധാന്യം നല്‍കിയുള്ള ഒരു സിനിമയായിരിക്കും വൃഷഭ. എന്തായാലും വമ്പൻ ഒരു ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബറോസാണ് മോഹൻലാലിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. സംവിധായകൻ മോഹൻലാലെന്ന് ആദ്യമായി ഒടുവില്‍ സ്‍ക്രീനില്‍ തെളിഞ്ഞിരിക്കുകയാണ്. ബറോസിന്റെ ബജറ്റ് 150 കോടിയിലധികമാണ് എന്ന് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് ഹെഡ് ഡോ. ഷാരോണ്‍ തോമസ് അവകാശപ്പെട്ടിരുന്നു. സാങ്കേതിക തികവില്‍ എത്തിയ ഒരു ചിത്രമായിട്ടും പ്രേക്ഷകരെ ആകര്‍ഷിക്കാനാകുന്നില്ല.
മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു എന്നാണ് പ്രതികരണങ്ങള്‍. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുത്ത ചിത്രം ത്രീഡിയിലാണെത്തിയത്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമാണ് ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്‍ടപ്പെട്ടിട്ടുണ്ടെങ്കിലും തിയറ്ററില്‍ ഗുണമാകുന്നില്ല. ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നതും നേട്ടമായി മാറുന്നില്ല എന്നാണ് കളക്ഷൻ നിലവില്‍ തെളിയിക്കുന്നത്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. എന്നാല്‍ പിന്നീട് മോഹൻലാലിന്റെ ബറോസ് ചിത്രത്തിന് മുന്നോട്ടു പോകാനായില്ല. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.
Read More: പൊടിപൊടിക്കുന്ന ബിസിനസ്, ഗെയിം ചേഞ്ചര്‍ സിനിമ റിലീസിനുമുന്നേ നേടിയത് ഞെട്ടിക്കുന്ന തുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Kerala Lottery Result
Tops