സോഹം ഷായെ നായകനാക്കി ഗിരീഷ് കോലി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ നേടുന്ന കോടി ക്ലബ്ബുകളേക്കാള്‍ നിര്‍മ്മാതാക്കളെ തൃപ്തരാക്കുന്നത് പലപ്പോഴും ചെറിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. ആദ്യം പറഞ്ഞ ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ ലാഭത്തിലാവാന്‍ പലിയ പ്രയാസമാണ്. അത്രയധികം തുക തിരികെ ലഭിച്ചാല്‍ മാത്രമാണ് അവ ലാഭകരമാവുക. എന്നാല്‍ വലിയ മൗത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചെറിയ ചിത്രങ്ങളാവട്ടെ, നിര്‍മ്മാതാക്കള്‍ക്ക് വലിയ ആശ്വാസമാണ്. ഇപ്പോഴിതാ ബോളിവുഡില്‍ എത്തിയ ഒരു പുതിയ ചിത്രം അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
സോഹം ഷായെ നായകനാക്കി ഗിരീഷ് കോലി രചനയും സംവിധാനവും നിര്‍വ്വഹിച്ച ക്രേസി എന്ന ചിത്രമാണ് അത്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഫെബ്രുവരി 28 നാണ് തിയറ്ററുകളില്‍ എത്തിയത്. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം 4.4 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. അതേസമയം മാര്‍ക്കറ്റിംഗിന്‍റെ പ്രാധാന്യം മനസിലാക്കിയ നിര്‍മ്മാതാക്കള്‍ (സോഹം ഷാ ഫിലിംസ്) ആ ഇനത്തില്‍ 4 കോടി രൂപയും മുടക്കിയിരുന്നു. നടനായും നിര്‍മ്മാതാവായും എപ്പോഴും വ്യത്യസ്ത ചിത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്ന ആളാണ് സോഹം ഷാ. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരുമുണ്ട്. അതിനാല്‍ റൈറ്റ്സ് ഇനത്തില്‍ മികച്ച തുക നേടി ക്രേസി.
ഹംഗാമയുടെ തന്നെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക് റൈറ്റ്സ് എന്നിവയിലൂടെ 15 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. മാര്‍ക്കറ്റിംഗും ചേര്‍ത്ത് 8.4 കോടി ബജറ്റ് വന്ന ചിത്രത്തിന്‍റെ റിലീസീന് മുന്‍പേ നിര്‍മ്മാതാവിന് ലാഭം സ്വന്തമായി. 9 ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്നത് 8.85 കോടിയാണ്. ആഗോള ബോക്സ് ഓഫീസ് നേട്ടുമ്പോള്‍ ആകെ 10.5 കോടിയും. ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 15- 18 കോടി പോകുമെന്നാണ് വിലയിരുത്തല്‍. അതായത് റൈറ്റ്സും കളക്ഷനും ചേര്‍ത്ത് നിര്‍മ്മാതാവിന് ലഭിക്കുക 30 കോടിയിലേറെ രൂപയാണ്. കണക്ക് പുസ്തകത്തില്‍ വന്‍ ലാഭമാണ് അതിനാല്‍ ഈ ചിത്രം.
ALSO READ : ദേവി നായര്‍ നായികയാവുന്ന തുളു ചിത്രം; ബെംഗളൂരു മേളയിലേക്ക് ‘പിദായി’
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
