kerala-logo

ബറോസ് കണ്ട വിജയ് സേതുപതി പറഞ്ഞത് വാക്കുകള്‍ ചര്‍ച്ചയാകുന്നു

Table of Contents


വിജയ് സേതുപതി പറയുന്നതിന്റെ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്.

സംവിധായകനായ മോഹൻലാലിന്റെ ബറോസ് നാളെ തിയറ്ററുകളില്‍ എത്തുകയാണ്. സംവിധായകനായി മോഹൻലാലെന്ന താരത്തിന് പേര് സ്‍ക്രീനിയില്‍ തെളിയുന്നത് ബറോസിലൂടെയായതിനാലാണ് ആകാംക്ഷ. ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ബറോസ് സിനിമയുടെ പ്രിവ്യു ചെന്നൈയില്‍ ഇന്നലെ സംഘടിപ്പിച്ചിരുന്നു. ബറോസ് കണ്ട വിജയ് സേതുപതി പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുകയാണ്.
ബറോസ് കണ്ടു എന്ന് പറഞ്ഞാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. ത്രീ ഡി ഇഫക്റ്റ്‍സും കഥാപാത്രവും കുട്ടികള്‍ക്ക് ശരിക്കും ഇഷ്‍ടപ്പെടും. കുടുംബത്തോടൊപ്പം കാണാൻ എത്തി വിജയിപ്പിക്കണമെന്നും പറഞ്ഞു വിജയ് സേതുപതി. മികച്ച പ്രതികരണമാണ് മോഹൻലാലിന്റെ സംവിധാനത്തിലുള്ള സിനിമയായ ബറോസിന്റെ പ്രിവ്യുവിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
മനോഹരമായ ഗാനങ്ങളാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകര്‍ നേരത്തെ അഭിപ്രായം രേഖപ്പെടുത്തിയതും. മോഹൻലാല്‍ പാടുന്നുവെന്നതും ചിത്രത്തിന്റെ ആകര്‍ഷണമായിരിക്കുകയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.
മോഹൻലാലിന്റേതായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് തുടരും. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Read More: തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ മാര്‍ക്കോ? ചിത്രം ഉറപ്പിച്ചോ ആ സുവര്‍ണ സംഖ്യ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Kerala Lottery Result
Tops