kerala-logo

ബാഫ്റ്റയില്‍ നിരാശ: ഓൾ വി ഇമാജിൻ അസ് ലൈറ്റിന് പുരസ്കാരം ഇല്ല

Table of Contents


ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്‌കാരം പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന ചിത്രത്തിന് ലഭിച്ചില്ല.
ലണ്ടന്‍: പായൽ കപാഡിയ സംവിധാനം ചെയ്ത നിരൂപക പ്രശംസ നേടിയ “ഓൾ വി ഇമാജിൻ അസ് ലൈറ്റ്” എന്ന ചിത്രത്തിന്  ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്‌കാരം ലഭിച്ചില്ല. ഫ്രഞ്ച് സിനിമ “എമിലിയ പെരസിനാണ്” ഈ പുരസ്കാരം ലഭിച്ചത്. ഞായറാഴ്ചയാണ് ലണ്ടനില്‍ ബാഫ്റ്റ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
ആഡ്രിയൻ ബ്രോഡിയും മൈക്കി മാഡിസണും ബാഫ്റ്റ ഫിലിം അവാർഡില്‍ മികച്ച നടനും നടിയുമായി. ദി ബ്രൂട്ടലിസ്റ്റിലെ ഹംഗേറിയൻ-ജൂത വാസ്തുശില്പിയായി അഭിനയിച്ചതിന് അഡ്രിയൻ മികച്ച നടനുള്ള അവാർഡ് നേടിയപ്പോൾ, അനോറയിലെ അഭിനയത്തിന് മൈക്കി പുരസ്കാരം നേടി.
ദി ബ്രൂട്ടലിസ്റ്റും കോൺക്ലേവ് നാല് വീതം പുരസ്കാരം നേടി. മികച്ച ബ്രിട്ടീഷ് ചിത്രം, മികച്ച സിനിമ, എഡിറ്റിംഗ് എന്നിവയുൾപ്പെടെയാണ് കോണ്‍ക്ലേവിന് ലഭിച്ച പുരസ്കാരങ്ങള്‍. ദി ബ്രൂട്ടലിസ്റ്റ് സംവിധായകന്‍  ബ്രാഡി കോർബറ്റാണ് മികച്ച സംവിധായകന്‍.
മികച്ച മ്യൂസിക്ക് അടക്കം അവാര്‍ഡുകളും  ദി ബ്രൂട്ടലിസ്റ്റ് നേടി. ഒസ്കാര്‍ പുരസ്കാരത്തിന് മുന്‍പ് പ്രധാനപ്പെട്ട ഒരു പുരസ്കാരമാണ് ബാഫ്റ്റ. ബ്രിട്ടീഷ് അക്കാദമി ഫിലിം ആന്‍റ് ടെലിവിഷന്‍ അവാർഡുകളാണ് ബാഫ്റ്റ എന്ന് അറിയിപ്പെടുന്നത്. ഈ പുരസ്കാരങ്ങളുടെ 78മത്തെ പതിപ്പാണ് ഞായറാഴ്ച നടന്നത്.
സ്കോട്ടിഷ് നടൻ ഡേവിഡ് ടെന്നന്‍റാണ് രണ്ടാം തവണയും ബാഫ്റ്റ പുരസ്കാര ചടങ്ങിന്‍റെ അവതാരകനായി എത്തിയത്. ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഇത്തവണത്തെ പ്രധാന പുരസ്കാരങ്ങളുടെ എല്ലാം വിദേശ ചിത്ര വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അന്താരാഷ്ട്ര അംഗീകരങ്ങള്‍ നേടിയിട്ട് എന്ത്, രാജ്യം ആ ചിത്രത്തെ വേണ്ടപോലെ സ്വീകരിച്ചില്ല: സിദ്ധാര്‍ത്ഥ്
കാനിൽ ഇന്ത്യക്കും മലയാളത്തിനും അഭിമാനം; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

Kerala Lottery Result
Tops