പുതിയ അഭിമുഖത്തില്‍ പ്രേക്ഷകരുടെ പ്രിയതാരം
ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അനൂപ് കൃഷ്ണൻ. ബിഗ്ബോസ് സീസൺ 3 ലൂടെയും താരം ശ്രദ്ധിക്കപ്പെട്ടു. സീസൺ 3 ൽ അനൂപ് ടോപ് ഫൈവിൽ എത്തുകയും അഞ്ചാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ തുറന്നുപറയുകയാണ് അനൂപ്. ഒരു ഓൺലൈൻ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു താരം. ഭാര്യ ഐശ്വര്യയും അനൂപിനൊപ്പം ഉണ്ടായിരുന്നു.
”നാലഞ്ച് മാസങ്ങൾക്കു മുൻപ് ഒരു ജോലിയും ഇല്ലാതെ മാസത്തവണകൾ പോലും അടക്കാൻ പറ്റാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്. എനിക്കു പറ്റുന്നില്ല, എനിക്ക് അവസരങ്ങളൊന്നും കിട്ടുന്നില്ല എന്ന് ഞാൻ ഐശ്വര്യയോട് പറഞ്ഞിട്ടുണ്ട്. എന്നെ ആശ്രയിച്ചും എനിക്കു വേണ്ടി പലതും വേണ്ടെന്നും വെച്ചും കഴിയുന്ന കുടുംബമാണ്. വേറെ എന്തെങ്കിലും ജോലിക്കു പോയാലോ എന്നുവരെ ഞാൻ ഐശ്വര്യയോട് പറഞ്ഞു. അപ്പോളൊക്കെ എന്നെ പ്രചോദിപ്പിക്കുന്നത് ഇവളാണ്. ഇതിനാണോ ഇവിടം വരെ എത്തിയത്? വേറെ ജോലിക്കു പോകണമെങ്കിൽ അത് ആദ്യം തന്നെ ആകാമായിരുന്നില്ലേ എന്നൊക്കെയാണ് ഐശ്വര്യ ചോദിച്ചത്. ഈയടുത്തും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയി. ആ സമയത്താണ് സ്റ്റേറ്റ് അവാർഡ് അറിയിച്ചുകൊണ്ടുള്ള വിളിയെത്തുന്നത്. അത് വലിയൊരു അംഗീകാരം ആയിരുന്നു. ഇതു തന്നെയാണ് എന്റെ വഴി, ഇതുപോലുള്ള പ്രതിസന്ധികൾ ഉണ്ടാകും എന്നെനിക്ക് മനസിലായി. ഇതുപോലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്ന നിരവധി ആളുകൾ ഉണ്ടാകും”, അനൂപ് അഭിമുഖത്തിൽ പറഞ്ഞു.
സീരിയലുകള്‍ക്കും ടെലിവിഷൻ ഷോകൾക്കും പുറമേ, സിനിമകളിലും അനൂപ് വേഷമിട്ടിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ രണ്ട് അവാർഡുകളാണ് അനൂപിനെ തേടിയെത്തിയത്. ടെലി സീരിയല്‍/ ടെലിഫിലിം വിഭാഗത്തിലെ മികച്ച സംവിധായകനും നടനുമായി അനൂപ് കൃഷ്ണനെയാണ് തെരഞ്ഞെടുത്തത്. ‘കണ്മഷി’ എന്ന ടെലിവിഷനാണ് താരത്തെ അവാർഡിന് അർഹനാക്കിയത്.
ALSO READ : ഭർത്താവിനൊപ്പം സന്തോഷവതിയായി മീര വാസുദേവ്; പരിഹസിച്ചവർക്ക് മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
