kerala-logo

‘മുഖം മറച്ചോ അവര് പുറത്തുണ്ട്’: ഷാരൂഖിനോട് ആമിര്‍ ഖാന്‍ വൈറലായി വീഡിയോ

Table of Contents


ആമിർ ഖാന്റെ 60-ാം ജന്മദിനത്തിന് മുന്നോടിയായി ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിറിന്‍റെ വസതിയിൽ ഒത്തുചേർന്നു. ഷാരൂഖ് മുഖം മറച്ച് വീട്ടിൽ നിന്ന് ഇറങ്ങുന്ന വീഡിയോ വൈറലായി.
മുംബൈ: ബോളിവുഡിലെ മൂന്ന് ഖാൻമാരായ ആമിർ, ഷാരൂഖ്, സൽമാൻ എന്നിവർ കഴിഞ്ഞ ദിവസം ഒത്തുകൂടി. ബുധനാഴ്ച വൈകുന്നേരം ഷാരൂഖും സൽമാനും ആമിര്‍ഖാന്‍റെ മുംബൈയിലെ വസതിയിലാണ് എത്തിയത്. നാളെ (മാർച്ച് 14) ആമിറിന്റെ 60-ാം ജന്മദിനത്തിന് മുന്നോടിയായി മൂവരുടെയും അപ്രതീക്ഷിത സംഗമം നടന്നത്.
ഓൺലൈനിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ ഒരു പ്രത്യേക ക്ലിപ്പ് എന്നാല്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാൻ ആമിറിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങുന്ന നിമിഷം പകർത്തിയതാണ് ഈ ദൃശ്യങ്ങൾ.
ആമിറിന്‍റെ വീട്ടിലെ പടികൾ ആദ്യം ഇറങ്ങിവന്ന ആമിർ ഖാന്‍, ഷാരൂഖ് ഖാൻ താഴേക്ക് ഇറങ്ങും മുന്‍പ് ആമിർ ഷാരൂഖിനോട് ഹുഡീ കൊണ്ട് മുഖം മൂടാന്‍ നിർദ്ദേശിക്കുന്നു.
ഷാരൂഖ് ഖാൻ ആമിർ ഖാന്റെ ഉപദേശത്തിന് പിന്നാലെ. പാപ്പരാസികളുടെ ക്യാമറകളില്‍ പെടാതിരിക്കാന്‍ മുഖം മറച്ചാണ് ഷാരൂഖ് ആമിറിന്‍റെ വീട് വിട്ടത്. അദ്ദേഹത്തിന് ചുറ്റും കർശനമായ സുരക്ഷയുണ്ടായിരുന്നു.
അതേ സമയം സല്‍മാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്ന  വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. തന്‍റെ റേഞ്ച് റോവറിലാണ് സല്‍മാന്‍ എത്തിയത്. കടുത്ത സുരക്ഷയും സല്‍മാന് ഉണ്ടായിരുന്നു.
കഴിഞ്ഞ മാസം, ആമിർ ഖാൻ തന്റെ മകൻ നടൻ ജുനൈദ് ഖാന്റെ ലവ്യാപ എന്ന ചിത്രത്തിനായി പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഷാരൂഖ് ഖാനും സൽമാൻ ഖാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് സല്‍മാനും ഷാരൂഖും ആമിറിനും മകനുമൊപ്പം പോസ് ചെയ്തിരുന്നു.
ഇതിനുമുമ്പ് ആമിർ, ഷാരൂഖ്, സൽമാൻ എന്നിവർ  അംബാനി വിവാഹത്തില്‍ ഓസ്കാർ പുരസ്കാരം നേടിയ നാട്ടു നാട്ടു എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്തിരുന്നു.
ചിരി ഇനി ‘മരണ മാസ്’: അടുത്ത ഹിറ്റടിക്കാന്‍ ബേസില്‍ ടീസര്‍ പുറത്തിറങ്ങി
ആ ഒറ്റ സിനിമയുടെ വിജയം, തേടിയെത്തിയത് 400 സിനിമകള്‍; ഓര്‍മ്മ പങ്കുവച്ച് ആമിര്‍ ഖാന്‍

Kerala Lottery Result
Tops