kerala-logo

മൃദുലയ്ക്ക് മേക്കപ്പ് ചെയ്ത് കുട്ടിക്കുറുമ്പുകളുമായി ധ്വനി; വീഡിയോ വൈറൽ

Table of Contents


ധ്വനി കൃഷ്ണ എന്നാണ് മകളുടെ പേര്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‍യും. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഇവർക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരുമുണ്ട്. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഇവർ വിവാഹിതരായത്. ഇരുവർക്കും ധ്വനി കൃഷ്ണ എന്ന പേരിൽ ഒരു മകളുമുണ്ട്.  തങ്ങളുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോളിതാ മകളോടൊപ്പം മൃദുലയും യുവയും യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
മകൾ ധ്വനി മൃദുലയ്ക്ക് മേക്കപ്പ് ചെയ്യുന്നതാണ് പുതിയ വ്ളോഗിൽ കാണിക്കുന്നത്. ഇതൊരു തമാശയ്ക്കു വേണ്ടി എടുത്ത വീഡിയോ ആണെന്ന് യുവയും മൃദുലയും പ്രത്യേകം പറയുന്നുമുണ്ട്. കൊച്ചുകുട്ടികൾക്ക് ആരും മേക്കപ്പ് ചെയ്യരുതെന്ന് എന്നും ഇരുവരും പറയുന്നു. ”ധനുവിന് ഞങ്ങൾ മേക്കപ്പ് ഒന്നും ഇടാറില്ല. കൊച്ചുകുട്ടികൾക്ക് മേക്കപ്പ് ചെയ്യരുത്. ഇവൾക്ക് കുട്ടികൾക്കു വേണ്ടിയുള്ള ചെറിയൊരു ലിപ് ബാം ഉണ്ട്. അത് ആയുർവേദിക് ആണ്. അതു മാത്രമേ ഉപയോഗിക്കാറുള്ളൂ”, മൃദുല പറഞ്ഞു.
സ്വന്തം മുഖം പരീക്ഷണത്തിനു വിട്ടു കൊടുത്ത മൃദുലയ്ക്ക് ഒരു നിറഞ്ഞ കയ്യടി കൊടുക്കാം എന്നാണ് യുവ തമാശയായി പറയുന്നത്. കുട്ടികൾക്ക് കൺമഷി എഴുതുന്നവരും പുരികം വരക്കുന്നവരും അവരുടെ മാനസികാവസ്ഥ കൂടി പരിഗണിക്കണമെന്നും മൃദുല വീഡിയോയിൽ പറയുന്നുണ്ട്. ”ഇങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കരുതെന്ന് ഡോക്ടർമാർ തന്നെ പറയുന്നുണ്ട്. അത്യാവശ്യമാണെങ്കിൽ വീട്ടിൽ ഉപയോഗിക്കുന്ന കൺമഷി ഉപയോഗിക്കാം”, മൃദുല കൂട്ടിച്ചേർത്തു. ഇടയ്ക്ക് ധ്വനിയുടെ കുട്ടിക്കുറുമ്പുകളും വീഡിയോയിൽ കാണാം.
മകൾ ജനിച്ച ശേഷവും സീരിയലുകളിൽ സജീവമായ മൃദുല ഇപ്പോൾ ഏഷ്യാനെറ്റിലെ ഇഷ്ടം മാത്രം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ഏഷ്യാനെറ്റിലെ തന്നെ ജാനകിയുടെയും അഭിയുടെയും വീട് എന്ന സീരിയലിലാണ് യുവ കൃഷ്ണ ഇപ്പോൾ അഭിനയിക്കുന്നത്.
ALSO READ : ജയിൻ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്‍ത ‘കാടകം’ 14 ന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops