നടി ഭാവന 12 വർഷത്തിനു ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്ന ‘ദി ഡോർ’ എന്ന ചിത്രത്തിൻ്റെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് ‘യുഎ’ സർട്ടിഫിക്കറ്റ് ലഭിച്ചു.
കൊച്ചി: പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ‘യുഎ’ സർട്ടിഫിക്കറ്റ് ലഭിച്ചു. ഭാവനയുടെ സഹോദരൻ ജയ്‌ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിന്‍റെ ഭർത്താവ് നവീൻ രാജൻ ആണ് നിർമാണം.
ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു.
തമിഴ് റിലീസായി മാർച്ച് 28ന് എത്തുന്ന ഈ ആക്ഷൻ ഹൊറർ ത്രില്ലർ, സഫയർ സ്റ്റുഡിയോസ്സാണ് തീയേറ്ററിൽ എത്തിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം നിർവഹിക്കുമ്പോൾ സംഗീതം വരുൺ ഉണ്ണി ആണ് ഒരുക്കുന്നത്.
എഡിറ്റിംഗ്: അതുൽ വിജയ്, കലാസംവിധാനം: കാർത്തിക് ചിന്നുഡയ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ശിവ ചന്ദ്രൻ,ആക്ഷൻ: മെട്രോ മഹേഷ്, കോസ്റ്യുംസ്: വെൺമതി കാർത്തി, ഡിസൈൻസ്: തൻഡോറ, പി.ആർ.ഓ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
എമ്പുരാനിൽ ഒളിപ്പിച്ച് വച്ച സര്‍പ്രൈസ് ലുക്കുണ്ടോ ? മേക്കപ്പ് മാൻ ശ്രീജിത്ത് ഗുരുവായൂർ പറയുന്നു
13 മടങ്ങ് ഷോ കൗണ്ട് സല്‍മാന്, പക്ഷേ; യുഎസില്‍ ‘സിക്കന്ദറി’നെ മലര്‍ത്തിയടിച്ച് ‘എമ്പുരാന്‍’, കണക്കുകൾ