kerala-logo

‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’; ഫസ്റ്റ് ലുക്ക് പുറത്തിറക്കി പൃഥ്വിരാജും ദുൽഖറും

Table of Contents


അരുൺ വൈഗയാണ് ചിത്രത്തിന്‍റെ സംവിധായകൻ
മൈക്ക്, ഖൽബ്, ഗോളം, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK) എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സൂപ്പർ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുൽഖർ സൽമാനും ചേർന്ന് പോസ്റ്റര്‍ പുറത്തിറക്കിയത്. അരുൺ വൈഗയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, സംഗീതം രാജേഷ് മുരുകേശൻ, ഗാനരചന ശബരീഷ് വർമ്മ, സൗണ്ട് മിക്സിംഗ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രഫി സുമേഷ് & ജിഷ്ണു, ആക്ഷൻ ഫിനിക്സ് പ്രഭു, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം മെൽവി ജെ, എഡിറ്റർ അരുൺ വൈഗ, കലാസംവിധാനം സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, പി ആർ ഒ- എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏപ്രിൽ 17ന് ചിത്രം തീയറ്ററുകളിൽ എത്തും. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ഡിസ്ട്രിബ്യൂഷനു വേണ്ടി ശ്രീ പ്രിയ കമ്പയിൻസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ALSO READ : പ്രേക്ഷകരുടെ പ്രിയ പരമ്പര; ‘ഗീതാഗോവിന്ദം’ 600 ന്‍റെ നിറവില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops