kerala-logo

രജനികാന്തിന്‍റെ കൂലി: ടീസർ ഉടൻ ഇത്തവണ പുറത്തിറങ്ങുന്ന ഡേറ്റിനും ഉണ്ട് സര്‍പ്രൈസ്

Table of Contents


രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ടീസർ റിലീസിനൊരുങ്ങുന്നു.
ചെന്നൈ: വേട്ടൈയന്‍ എന്ന ചിത്രത്തിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സൺ പിക്ചർസിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിർമ്മിക്കുന്നത്. രജനീകാന്തിനൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗരഭ് ശുക്ല, സത്യരാജ്, ശ്രുതി ഹാസൻ, റേബ മോണിക്ക ജോൺ എന്നിവരും അഭിനയിക്കുന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്‍ ചിത്രത്തില്‍ ക്യാമിയോ റോളില്‍ എത്തുന്നുണ്ടെന്നാണ് വിവരം. നടി പൂജ ഹെഗ്ഡെ ഈ ചിത്രത്തിലെ ഒരു പാട്ടില്‍ നൃത്തം ചെയ്യുന്നുണ്ട്.
ചിത്രത്തിലെ പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത് ചിത്രത്തിന്‍റെ ടീസര്‍ അടുത്തു തന്നെ പുറത്തിറങ്ങും. ടീസര്‍ പുറത്തിറങ്ങുക. ചിത്രത്തിന്‍റെ സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ ജന്മദിനത്തില്‍ ആയിരിക്കും എന്നാണ് വിവരം. മാര്‍ച്ച് 14നാണ് ലോകേഷിന്‍റെ ജന്മദിനം. അന്ന് ചിത്രത്തിന്‍റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നാണ് പുതിയ അപ്ഡേറ്റ്.
അനിരുദ്ധ് രവിചന്ദ്രൻ സംഗീതസംവിധാനവും ജി.കെ. വിഷ്ണു ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ റിവ്യൂവാണ് അടുത്തിടെ വന്നത് വലിയ വാര്‍ത്തയായിരുന്നു. ഈ ചിത്രത്തെക്കുറിച്ച് നടൻ സുന്ദീപ് കിഷനാണ് തന്‍റെ അഭിപ്രായം പങ്കുവച്ചത്. ഇത് രജനികാന്ത്ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ 45 മിനിറ്റ് കണ്ട സുദീപ് കിഷന്‍ ഈ ചിത്രം തമിഴിലെ ആദ്യത്തെ 1000 കോടി രൂപ കളക്ഷന്‍ നേടുന്ന ചിത്രമാകും എന്ന ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്.
കൂലിയില്‍ രജനികാന്ത്ഒരു ഗാംങ്സ്റ്റാര്‍ വേഷത്തിലാണ് എന്നാണ് വിവരം. സ്വർണ്ണ കടത്തിന്‍റെ പാശ്ചത്തലത്തിലുള്ള ഈ ചിത്രം ഓഗസ്റ്റ് മാസത്തിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത് എന്നാണ് വിവരം. രജനീകാന്തിന്റെ 171-ാമത് ചിത്രമായിരിക്കും ഇത്.
കൂലിക്ക് ശേഷം രജനികാന്ത്ജയിലര്‍ 2 എന്ന ചിത്രത്തിൽ അഭിനയിക്കും. ആദ്യ ഭാഗം സംവിധാനം ചെയ്ത നെൽസൺ ദിലീപ് കുമാർ തന്നെയാണ് രണ്ടാം ഭാഗത്തിനും സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തെ പല നടന്മാരും തിരിച്ചെത്തുമെങ്കിലും പുതിയ മുഖങ്ങളും ചിത്രത്തിലുണ്ടാകും എന്നാണ് വിവരം. ഇതിനുമുമ്പ് ശിവരാജ്കുമാർ ഈ ചിത്രത്തിൽ ഇല്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ഇപ്പോൾ അദ്ദേഹം വീണ്ടും എത്തിയേക്കും എന്നാണ് വിവരം. സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധാണ്.
അല്ലു അർജുൻ-അറ്റ്ലി ചിത്രം: ഒന്നും രണ്ടുമല്ല, നായികമാരുടെ എണ്ണം ഞെട്ടിക്കും !
ലോകേഷിന് വന്‍ തിരിച്ചടിയോ?: ലോകേഷ് യൂണിവേഴ്സ് പടം പകുതിക്ക് നിന്നു, കാരണം ഇതാണ് !

Kerala Lottery Result
Tops