സഹതാരങ്ങളെ വിവാഹം ചെയ്ത മലയാളം മിനിസ്ക്രീൻ താരങ്ങൾ.
സിനിമയിൽ ഒന്നിച്ച് അഭിനയിച്ചവരെ ജീവതത്തിലും സ്വന്തം പാതിയായി സ്വീകരിച്ചിട്ടുള്ളവരുടെ എണ്ണമറ്റ ഉദാഹരണങ്ങൾ നമുക്കു മുൻപിലുണ്ട്. എന്നാൽ സിനിമയിൽ മാത്രമല്ല, മിനിസ്ക്രീനിലുമുണ്ട് റീൽ ലൈഫ് സഹതാരങ്ങളെ റിയൽ ലൈഫ് പാർട്ണർമാരാക്കിയ പലരും. ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും മുതൽ മേഘ മഹേഷും സൽമാനുളും വരെ ആ പട്ടിക നീളുന്നു.
ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും
‘സ്വന്തം സുജാത’ എന്ന സീരിയലിൽ സഹതാരങ്ങളായി അഭിനയിച്ച ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും സീരിയൽ സെറ്റിൽ വെച്ചാണ് പ്രണയത്തിലായത്. ആദ്യം സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് വിവാഹത്തിൽ എത്തുകയായിരുന്നു. ഇരുവർക്കും ഒരു ആൺകുഞ്ഞുമുണ്ട്.
സ്വാസികയും പ്രേം ജേക്കബും
മനം പോലെ മംഗല്യം എന്ന ടെലിവിഷൻ പരമ്പരയിലാണ് സ്വാസികയും പ്രേം ജേക്കബ്ബും ഒന്നിച്ച് അഭിനയിക്കുന്നത്. ഇതേ സീരിയലിന്റെ സെറ്റിൽ വെച്ച് ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്.
പേളി മാണിയും ശ്രീനിഷ് അരവിന്ദും
ബിഗ് ബോസ് മലയാളം തങ്ങൾക്കു നൽകിയ ഏറ്റവും വലിയ സമ്മാനം എന്തെന്നു ചോദിച്ചാൽ പേണിയും ശ്രീനിഷും പറയുക തങ്ങളുടെ ജീവിതപങ്കാളികളുടെ പേരുകളായിരിക്കും. ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ചാണ് ഇവർ പ്രണയത്തിലായത്. ഇരുവർക്കുമിപ്പോൾ നില, നിതാര എന്നിങ്ങനെ രണ്ട് പെൺകുട്ടികളുമുണ്ട്.
സൽമാനുളും മേഘയും
മിനിസ്ക്രീനിലെ സഹതാരങ്ങളെ ജീവിതപങ്കാളികളാക്കിയവരുടെ പട്ടികയെടുത്താൽ അതിൽ ഏറ്റവും പുതിയതായി ചേർക്കാവുന്ന പേരുകളാണ് സൽമാനുളും മേഘയും. മിഴി രണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. മേഘയാണ് സൽമാനുളിനെ ആദ്യം പ്രൊപ്പോസ് ചെയ്തത്. ഇരുവരുടെയും വിവാഹ വാർത്ത പ്രേക്ഷകർക്കും സർപ്രൈസ് ആയിരുന്നു.