kerala-logo

‘ലവ് ഇൻഷുറൻസ് കമ്പനി’കഥ തന്തു ചോര്‍ന്നു: ഡ്രാഗണ്‍ താരം പ്രദീപ് വീണ്ടും ഹിറ്റടിക്കുമോ?

Table of Contents


വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷുറൻസ് കമ്പനിയുടെ കഥ ചോർന്നു.
ചെന്നൈ: വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രമാണ് ഡ്രാഗണ്‍ എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം പ്രദീപ് രംഗനാഥന്‍റെ റിലീസ് ചെയ്യാനുള്ള ചിത്രം. തമിഴ് രാഷ്ട്രീയ നേതാവ് സീമൻ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്‍റെ പ്ലോട്ട് ഇപ്പോള്‍ ഓൺലൈനിൽ ചോർന്നിരിക്കുകയാണ്.
നയൻതാരയുടെ റൗഡി പിക്ചേഴ്സും ലളിത് കുമാറിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തുടക്കത്തിൽ വിഗ്നേഷ് ശിവൻ ചിത്രത്തിലെ നായകനായി ശിവകാർത്തികേയനെ ഉദ്ദേശിച്ചിരുന്നെങ്കിലും, ചില കാരണങ്ങളാൽ ആ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു. പിന്നീട് പ്രദീപ് രംഗനാഥനെ നായകനായി തിരഞ്ഞെടുത്തു. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു.
ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്.ലവ് ടുഡേ, ഡ്രാഗൺ തുടങ്ങി 100 കോടിയിലധികം രൂപ ബോക്സോഫീസില്‍ നേടിയ ചിത്രങ്ങള്‍ക്ക് ശേഷം പ്രദീപ് രംഗനാഥന്‍റെ ലവ് ഇൻഷുറൻസ് കമ്പനി കോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈ ചിത്രത്തിൽ പ്രദീപിനൊപ്പം കീർത്തി ഷെട്ടി ആണ് നായിക. നാം തമിഴർ കക്ഷി നേതാവ് സീമൻ പ്രദീപിന്റെ അച്ഛന്റെ വേഷത്തിൽ അഭിനയിക്കുന്നു. എസ്.ജെ. സൂര്യ, ഗൗതം കാർത്തിക് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലവ് ഇൻഷുറൻസ് കമ്പനി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകുന്നതോടെ ഈ വർഷത്തെ സമ്മർ വാക്കേഷനിൽ റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു മൊബൈൽ ആപ്പിനെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിപ്പിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. ചോർന്ന പ്ലോട്ട് അനുസരിച്ച്, പ്രദീപിന്‍റെ കഥാപാത്രവും അദ്ദേഹത്തിന്റെ അച്ഛനും (സീമൻ) ഒരേ സ്ത്രീയെ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ടൈം ട്രാവൽ ആശയം ഉൾക്കൊള്ളുന്ന ഈ ചിത്രത്തിൽ, അച്ഛനും മകനും സമയത്തിലൂടെ യാത്ര ചെയ്ത് ഒരേ സ്ത്രീയെ പ്രണയിക്കുന്നു.
ഈ അസാധാരണമായ കഥാതന്തു നെറ്റിസൺമാർക്കിടയിൽ മിശ്രപ്രതികരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വിഗ്നേഷ് ശിവൻ ഇത്തരം ഒരു കഥ എങ്ങനെ എടുക്കും എന്നതാണ് പലരും കൌതുകത്തോടെ കാത്തിരിക്കുന്നത്.
‘രാജമൗലി കട്ടകലിപ്പില്‍, അവര്‍ ഇനി ഈ പടത്തില്‍ വേണ്ട’ : തിരിച്ചടിക്ക് പിന്നാലെ കടുത്ത നിലപാടില്‍ സംവിധായകന്‍ !
‘പണി’ നായിക അഭിനയ വിവാഹിതയാകുന്നു; 15 വര്‍ഷത്തോളം നീണ്ട പ്രണയം വിവാഹത്തിലേക്ക്

Kerala Lottery Result
Tops