രണ്ട് വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തിയ അജിത്ത് കുമാര്‍ ചിത്രം വിടാമുയര്‍ച്ചി ആദ്യ ദിവസം ഇന്ത്യന്‍ ബോക്സോഫീസില്‍ 22 കോടി നേടി.
ചെന്നൈ: രണ്ട് വര്‍ഷത്തിന് ശേഷം തിയറ്ററുകളില്‍ എത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയില്‍ വന്‍ പ്രതീക്ഷയിലാണ് അജിത്ത് ചിത്രം വിടാമുയര്‍ച്ചി എത്തിയത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്.
1997 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൗണിന്‍റെ റീമേക്കുമാണ് ഇത്. രണ്ട് വര്‍ഷത്തിന് ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം എന്ന നിലയില്‍ വമ്പന്‍ പ്രീ റിലീസ് ബുക്കിംഗ് ആണ് ചിത്രത്തിന് മിക്ക മാര്‍ക്കറ്റുകളിലും ലഭിച്ചത്. ആദ്യ ദിവസം ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രത്തിന് 22 കോടിയാണ് ട്രാക്കറായ സാക്നില്‍ക് നല്‍കുന്നത്.
അതേ സമയം വിടാമുയര്‍ച്ചി തമിഴ്നാട്ടില്‍ ആദ്യ ദിവസം കളക്ഷനില്‍ രണ്ടക്കം കടന്നിട്ടുണ്ട്. 19.25 കോടിയാണ് വിടാമുയര്‍ച്ചി ആദ്യദിനം തമിഴകത്ത് നിന്ന് നേടിയത്. ആകെ 3875 ഷോകളാണ് ചിത്രം ആദ്യദിനത്തില്‍ തമിഴകത്ത് കളിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ വിജയ്‍യുടെ ചിത്രം ഗോട്ടിന്‍റെ തമിഴ്നാട്ടിലെ കളക്ഷനെ മറികടക്കാന്‍ വിടാമുയര്‍ച്ചിക്ക് സാധിച്ചില്ല.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഇറങ്ങിയ ഗോട്ട് ആദ്യദിനത്തില്‍ 3425 ഷോയില്‍ നിന്നും 21.22 കോടിയാണ് നേടിയത് എന്നാണ് സിനി ട്രാക്കിന്‍റെ കണക്കുകള്‍ പറയുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വിടാമുയര്‍ച്ചിയുടെ നിര്‍മ്മാണം. അര്‍ജുന്‍ സര്‍ജ, തൃഷ കൃഷ്ണന്‍, റെജിന കസാന്‍ഡ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അജിത്തിന്റെ ഹോളിവുഡ് സ്റ്റെല്‍ ‘തല വിളയാട്ടം’- വിഡാമുയര്‍ച്ചി റിവ്യൂ
തിയറ്ററിലെ ആവേശം കളക്ഷനില്‍ പ്രതിഫലിച്ചോ? ‘വിടാമുയര്‍ച്ചി’ ആദ്യ ദിനം നേടിയത്
