kerala-logo

വിജയ്‍യെ കണ്ട് സ്വപ്നം സാക്ഷാത്കരിച്ച ഉണ്ണിക്കണ്ണന്‍റെ അടുത്ത ലക്ഷ്യം ബിഗ് ബോസോ?; ഇതാണ് ഉത്തരം

Table of Contents


വിജയ് ആരാധകനായ ഉണ്ണിക്കണ്ണൻ മംഗലംഡാം ബിഗ് ബോസിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു.
കൊച്ചി: ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍ പോകുമെന്ന് വിജയ് ആരാധകന്‍  ഉണ്ണിക്കണ്ണന്‍ മംഗലംഡാം. താന്‍ വെറും നാലാം ക്ലാസുകാരനാണ് എന്നെയൊന്നും വിളിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത്തരം ഒരു അവസരം ഏഷ്യാനെറ്റില്‍ നിന്നും വന്നാല്‍ തീര്‍ച്ചയായും പോകും. വിജയ്‍യെ കണ്ട് മടക്കയാത്രയില്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍   ഉണ്ണിക്കണ്ണന്‍ പറയുന്നു.
വിജയ് ആരാധകന്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ മലയാളി ഉണ്ണിക്കണ്ണന്‍റെ സൂപ്പര്‍താരം വിജയിയെ കാണണം എന്ന ആഗ്രഹം ഫെബ്രുവരി 4നാണ് സാധിച്ചത്. പുതിയ ചിത്രം ജന നായകന്‍റെ ലൊക്കേഷനിലെത്തി വിജയ്‍യെ നേരില്‍ കാണാനും സംസാരിക്കാനും സാധിച്ചുവെന്ന് ഉണ്ണിക്കണ്ണന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
വിജയ്‍യെ നേരില്‍ കാണണമെന്ന ആഗ്രഹവുമായി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടക്കുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിട്ടുള്ളത്. ജനുവരി 1 ന് രാവിലെ കാല്‍നടയായി ആരംഭിച്ച യാത്രയാണ് ചെന്നൈയിലെ ജന നായകന്‍റെ ലൊക്കേഷനില്‍ എത്തിയത്.
“വിജയ് സാറിനെ കണ്ടു. ലൊക്കേഷനില്‍ ആണ്. കോസ്റ്റ്യൂമില്‍ ആയതുകൊണ്ട് ഫോണ്‍ കൊണ്ടുപോകാന്‍ പറ്റിയില്ല. അതിനാല്‍ ഫോട്ടോയും വീഡിയോയും ഒന്നും എടുക്കാന്‍ പറ്റിയില്ല. അവര്‍ വീഡിയോ എടുത്തിട്ടുണ്ട്. ഫോട്ടോയും ഉണ്ട്. സെറ്റില്‍ നിന്ന് തോളില്‍ കൈ ഇട്ടാണ് വിജയ് അണ്ണന്‍ എന്നെ കാരവാനിലേക്ക് കൊണ്ടുപോയത്.
അവിടെയിരുന്ന് ഒരു പത്ത് മിനിറ്റോളം സംസാരിച്ചു. എന്താണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചു. കുറേ പ്രാവശ്യം ശ്രമിച്ചു അണ്ണാ എന്നൊക്കെ പറഞ്ഞു. അണ്ണന്‍ കുറേ നേരം എന്നോട് സംസാരിച്ചു. ഞാന്‍ ഇന്ന് ഭയങ്കര ഹാപ്പിയാണ്. ഫോട്ടോയും വീഡിയോയും അവര്‍ അയച്ചുതരും”, ഉണ്ണിക്കണ്ണന്‍ പറയുന്നു. വിജയ്‍‍യുടെ അവസാന ചിത്രം എന്ന് കരുതപ്പെടുന്ന ജന നായകനില്‍ അഭിനയിക്കാനുള്ള ആഗ്രഹം അദ്ദേഹത്തോട് പങ്കുവച്ചതായും ഉണ്ണി കണ്ണന്‍ പറയുന്നുണ്ട്.
അതേ സമയം ഇത്തരം ഒരു കാര്യത്തില്‍ മുന്നോട്ട് പോയ തന്നെ പരിഹസിച്ചവരോടും കളിയാക്കിയവരോടും ദേഷ്യമില്ലെന്നും ഉണ്ണികണ്ണന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഭർത്താവിന്‍റെ ദു:സ്വഭാവങ്ങൾ ഏറെ ട്രോമയുണ്ടാക്കി: തുറന്നു പറഞ്ഞ് സുമ ജയറാം
30 കോടി പടം , തീയറ്ററിന്ന് നിര്‍മ്മാതാവിന് കിട്ടിയ ഷെയര്‍ വെറും 3.5 കോടി; മലയാള സിനിമയുടെ അവസ്ഥ!

Kerala Lottery Result
Tops