ഇബ്രാഹിം അലി ഖാൻ്റെ അരങ്ങേറ്റ ചിത്രമായ ‘നാദാനിയാൻ’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പിന്നാലെ കടുത്ത ട്രോളുകൾ നേരിടുകയാണ്. മോശം അഭിനയം, ദുർബലമായ കഥ, സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന വിമർശനങ്ങൾ.
മുംബൈ: മാർച്ച് 7 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ച ഇബ്രാഹിം അലി ഖാനും ഖുഷി കപൂറും നായികനായകന്മാരായി എത്തിയ ചിത്രമാണ് ‘നാദാനിയാൻ’. ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്‍റെ പുത്രനായ ഇബ്രാഹിം അലി ഖാന്‍റെ അരങ്ങേറ്റ ചിത്രമാണ് ഇത്. എന്നാല്‍ ചിത്രം റിലീസായതിന് പിന്നാലെ നേരിടുന്നത് കടുത്ത ട്രോളുകളാണ്.
മോശം അഭിനയം,നായികയും നായകനും തമ്മിലുള്ള ദുർബലമായ പ്ലോട്ട്, ട്രോളുകളാകുന്ന സംഭാഷണങ്ങള്‍ എന്നിവയാണ് പ്രധാനമായും പ്രേക്ഷകർ ചിത്രത്തിനെതിരെ ഉയര്‍ത്തുന്ന വിമർശനങ്ങൾ. പലരും സിനിമയെ ഒരു തവണ പോലും കാണാന്‍ പറ്റാത്തത് എന്ന് പോലും വിശേഷിപ്പിച്ചിട്ടുണ്ട്, നായികയും നായകനും നെപ്പോ കിഡ്സ് എന്ന ലേബലിലും വലിയ ട്രോള്‍ നേരിടുന്നുണ്ട്.
വലിയ ബജറ്റില്‍ അത്യാവശ്യം മികച്ച ഗാനങ്ങളുമായാണ് ചിത്രം എത്തിയതെങ്കിലും പ്രേക്ഷകരെ ആകർഷിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നാണ് ട്രാക്കര്‍മാരുടെ വിലയിരത്തല്‍.നിരവിധി പോസ്റ്റുകളാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ക്കെതിരെയും ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് എതിരെയും വരുന്നത്.
ഒരു ആരാധകൻ എക്‌സിൽ എഴുതി “അവിശ്വസനീയമാംവിധം അസഹനീയം! അവർക്ക് ബജറ്റ്, നല്ല കഥ, നല്ല ഗാനം എന്നിവ ഉണ്ടായിരുന്നു, പക്ഷേ പ്രധാന ജോഡിക്ക് അഭിനയ വൈദഗ്ദ്ധ്യം കൊണ്ട് ഇതെല്ലാം ഒന്നുിമല്ലാതായി”.
ഇത്തരത്തിലാണ് അഭിനയിക്കുന്നതെങ്കില്‍ ഖുഷി കപൂര്‍ ചേച്ചി ജാന്‍വി കപൂര്‍, അര്‍ജുന്‍ കപൂര്‍, സുഹാന ഖാന്‍ പോലുള്ള നെപ്പോ താരങ്ങളുമായി മികച്ച മോശം അഭിനയത്തിന് കടുത്ത മത്സരം നടത്തും എന്നാണ് ഒരാള്‍ തമാശയായി എഴുതിയത്.
ഫെബ്രുവരിയില്‍ ഖുഷിയും ആമീര്‍ ഖാന്‍റെ മകന്‍ ജുനൈദ് ഖാനും അഭിനയിച്ച ലൌയാപ് എന്ന ചിത്രം ഇറങ്ങിയിരുന്നു. തമിഴില്‍ ബ്ലോക്ബസ്റ്ററായ ലൌ ടുഡേ റീമേക്കായിരുന്നു ചിത്രം. എന്നാല്‍ ചിത്രം വന്‍ പരാജയം നേരിട്ടു. ഇതിന്‍റെ പേരിലും ഖുഷി ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു.
നിയമം പഠിച്ച് നല്ലൊരു ജോലി നേടാൻ പദ്ധതിയിടുന്ന അർജുൻ മേത്ത എന്ന യുവാവിന്‍റെ വേഷത്തിലാണ് ഇബ്രാഹിം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പിയ ജയ് സിംഗ് എന്ന പെൺകുട്ടിയെയാണ് ഖുഷി അവതരിപ്പിക്കുന്നത്. പിയ അർജുന് ആഴ്ചയിൽ 25,000 പ്രതിഫലം നൽകി കാമുകനായി അഭിനയിക്കാന്‍ പറയുന്നു. കാലക്രമേണ, അവരുടെ ബന്ധം ശരിക്കും പ്രണയമായി മാറുന്നതോടെ കഥ മറ്റൊരു രീതിയില്‍ പോകുന്നു.
മഹിമ ചൗധരി, സുനിൽ ഷെട്ടി, ദിയ മിർസ, ജുഗൽ ഹൻസ്രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഷൗന ഗൗതം സംവിധാനം ചെയ്യുന്ന ഈ ചിത്രം ധർമ്മറ്റിക് എന്റർടൈൻമെന്റിന്റെ കീഴിൽ കരൺ ജോഹർ, അപൂർവ മേത്ത, സോമെൻ മിശ്ര എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
മുഗൾ കാലത്തെ സ്വർണം കുഴിച്ചിട്ടെന്ന് ഹിറ്റ് സിനിമയിൽ പരാമർശം, നിധി തേടി ജനക്കൂട്ടം വയലിൽ കൂട്ടമായി കുഴിച്ചു
മുംബൈയിലെ നാല് ആഡംബര ഫ്ലാറ്റുകള്‍ വിറ്റ് പ്രിയങ്ക ചോപ്ര; കിട്ടിയ തുക ഞെട്ടിക്കുന്നത് !
