kerala-logo

ശനിയാഴ്‍ച വൻ കുതിപ്പ് ബ്രൊമാൻസിന്റെ കളക്ഷൻ ഞെട്ടിക്കുന്നു റിലീസിനേക്കാള്‍ മികച്ച നേട്ടം

Table of Contents


ഞെട്ടിക്കുന്ന മുന്നേറ്റമാണ് ബ്രൊമാൻസ് ശനിയാഴ്‍ച കളക്ഷനില്‍ നേടിയിരിക്കുന്നത്.

മാത്യു തോമസ് നായകനായി വന്ന ചിത്രമാണ് ബ്രൊമാൻസ്. അര്‍ജുൻ അശോകനും നിര്‍ണായക വേഷത്തില്‍ ബ്രൊമാൻസ് സിനിമയില്‍ ഉണ്ട്. അരുൺ ഡി ജോസ് ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം സംവിധാനം ചെയ്‍തതാണ് ബ്രൊമാൻസ് എന്ന പ്രത്യേകതയുമുണ്ട്. ഓപ്പണിംഗില്‍ ബ്രൊമാൻസ് 70 ലക്ഷമാണ് കളക്ഷൻ നേടിയതെങ്കില്‍ ഇന്നലെ മുന്നേറ്റമുണ്ടാക്കുകയും 1.22 കോടി നേടുകയും ആകെ കേരളത്തില്‍ 2.07 കോടിയില്‍ എത്തുകയും ചെയ്‍തു.
മലയാളത്തിന്റെ യൂത്ത് ഐക്കണുകളായ മാത്യു തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്പ്യാർ, ശ്യാം മോഹൻ തുടങ്ങിയ നിരവധി താരങ്ങള്‍ അണിനിരന്ന ആഘോഷ ചിത്രമായിട്ടാണ് ബ്രൊമാൻസ് എത്തിയത്. കലാഭവൻ ഷാജോണും നിര്‍ണായക കഥാപാത്രമായെത്തുമ്പോള്‍ സിനിമ ചിരിക്കും സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്നതാണ്. അഖിൽ ജോർജാണ് ബ്രൊമാൻസിന്റെ ഛായാഗ്രാഹണം. അഡിയോസ് അമിഗോ എന്ന ചിത്രത്തിനു ശേഷം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇന്നലെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് ബ്രോമാൻസ്,
ഗോവിന്ദ് വസന്തയാണ് ബ്രോമാൻസിനിന്റെ സംഗീതം. രചന നിർവ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ആർട്ട്‌ നിമേഷ് എം താനൂർ,
മേക്കപ്പ് റോണേക്സ് സേവ്യർ ആണ്. കോസ്റ്റ്യൂം മഷർ ഹംസ ആണ്. പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് രജിവൻ അബ്ദുൽ ബഷീർ, ഡിസൈൻ യെല്ലോ ടൂത്, വിതരണം – സെൻട്രൽ പിക്ചർസ്, പിആർഒ റിൻസി മുംതാസ്, സീതലക്ഷ്‍മി,ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരും ആണ്.
Read More: മമ്മൂട്ടിക്കൊപ്പമുള്ള ആ സിനിമ ഇനി സംഭവിക്കില്ല: പൃഥ്വിരാജ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Kerala Lottery Result
Tops