ഷെയ്ൻ നിഗം നായകനായ തമിഴ് ചിത്രമാണ് മദ്രാസ്‍കാരൻ.
ഷെയ്‍ൻ നിഗം നായകനായി വന്ന ചിത്രമാണ് മദ്രാസ്‍കാരൻ. തെലുങ്ക് നടി നിഹാരികയാണ് മദ്രാസ്‍കാരൻ സിനിമയില്‍ ഷെയ്‍ൻ നിഗത്തിന്റെ നായികയായി എത്തിയത്. സംവിധാനം വാലി മോഹൻ ദാസാണ്. ആദ്യമായി തമിഴില്‍ എത്തിയപ്പോള്‍ മലയാള താരത്തിന് പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍ അല്ല.
ഷെയ്‍ൻ നിഗത്തിന്റെ മദ്രാസ്‍കാരൻ ഒരു കോടിയോളമാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മദ്രാസ്‍കാരന് വലിയ നേട്ടം ഉണ്ടാക്കാനാകുന്നില്ല. തമിഴിലെ അരങ്ങേറ്റം പ്രകടനത്തില്‍ മലയാളി താരം ഗംഭീരമാക്കിയെന്നാണ് അഭിപ്രായങ്ങള്‍. എന്നാല്‍ മദ്രാസ്‍കാരിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയാളത്തില്‍ ഷെയ്‍ൻ നിഗത്തിന്റേതായി മുമ്പെത്തിയ ചിത്രം ലിറ്റില്‍ ഹാര്‍ട്‍സ് ഹിറ്റായില്ലെങ്കിലും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എബി തരേസയും ആന്റോ ജോസുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷെയ്‍ൻ നിഗം നായകനായ അവസാന ചിത്രത്തിലും നായിക ആര്‍ഡിഎക്സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി മഹിമാ നമ്പ്യാരാണ്. ലിറ്റില്‍ ഹാര്‍ട്‍സ് എന്ന ചിത്രത്തിലേക്ക് ആദ്യം ഒരു തമിഴ് നടിയെയാണ് പരിഗണിച്ചെങ്കിലും പിന്നീട് മഹിമാ നമ്പ്യാര്‍ ആ വേഷത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമായി സ്വീകരിച്ചതെന്നതായിരുന്നു വ്യത്യസ്‍തത. ഷെയ്‍ൻ നിഗം നായകനായ മലയാള ചിത്രത്തില്‍ രൺജി പണിക്കർ, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും വേഷമിടുന്നു. ഛായാഗ്രഹണം ലൂക്ക് ജോസ് നിര്‍വഹിക്കുന്നു. ഗോപികാ റാണി ക്രിയേറ്റീവ് ഹെഡായ ചിത്രത്തിന്റെ കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ഡിസൈൻ എസ്ത്തറ്റിക് കുഞ്ഞമ്മ, കല അരുൺ ജോസ്, ക്രിയേറ്റീവ് ഡയറക്ടർ ദിപിൽ ദേവ്, പ്രൊഡക്ഷൻ ഹെഡ് അനിതാ രാജ് കപിൽ, പിആര്‍ഒ വാഴൂര്‍ ജോസുമാണ്.
Read More: എന്താണ് ബാലയ്യയ്‍ക്ക് സംഭവിക്കുന്നത്?, തിങ്കളാഴ്‍ച കളക്ഷനില്‍ വൻ ഇടിവ്, ഡാകു മഹാരാജിന് തിയറ്ററില്‍ തകര്‍ച്ച
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
