kerala-logo

സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിൽ?; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്

Table of Contents


സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സനല്‍ കുമാര്‍ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം.
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. കൊച്ചി സിറ്റി പൊലീസ് ആണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്നാണ് വിവരം. ഭാരതീയ ന്യായ സംഹിത പ്രകാരം78, ഐടി ആക്ട് 67 എന്നിവ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്.
സനല്‍ കുമാര്‍ ശശിധരന്‍റെ വിദേശയാത്രകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്ത് നല്‍കിയിരുന്നു. സനല്‍ കുമാര്‍ ശശിധരൻ അമേരിക്കയിലാണെന്നാണ് പൊലീസിന്‍റെ അനുമാനം. ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞത്. പരാതിക്കാരിയായ നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നടി. 2022 ല്‍ ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു. ഈ കേസ് നിലനില്‍ക്കെ തന്നെയാണ് വീണ്ടും സമാനമായ രീതിയില്‍ സനല്‍കുമാര്‍ ശല്യം തുടര്‍ന്നതെന്നും നടി പൊലീസിനോട് പറഞ്ഞു.
ഹോട്ടൽ ബുക്ക് ചെയ്യാനായി സെർച്ച് ചെയ്തു, 93,600 രൂപ ഡിം! യുവതിക്ക് ​ഗൂ​ഗിളിൻ്റെ ഫേക്ക് ലിസ്റ്റിംഗിൽ പണി കിട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Kerala Lottery Result
Tops