kerala-logo

ഹൃത്വിക് റോഷനൊപ്പം ജൂനിയര്‍ എന്‍ടിആര്‍; ‘വാര്‍ 2’ പുരോഗമിക്കുന്നു

Table of Contents


അടുത്ത ചിത്രം പ്രശാന്ത് നീലിനൊപ്പം
ഹൈദരാബാദ്: തെന്നിന്ത്യന്‍ സിനിമകള്‍ക്ക് ഇന്ന് ഉത്തരേന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്. ആ താല്‍പര്യം ഉപയോഗപ്പെടുത്താനായി ബോളിവുഡിലെ പല താരങ്ങളും ഇന്ന് തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. ബോളിവുഡ് ചിത്രങ്ങളിലേക്ക് തെന്നിന്ത്യന്‍ താരങ്ങളും കാസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. ബോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നില്‍ അത്തരത്തില്‍ കൗതുകകരമായ ഒരു കാസ്റ്റിംഗ് ഉണ്ട്. ഹൃത്വിക് റോഷനൊപ്പം ജൂനിയര്‍ എന്‍ടിആര്‍ എത്തുന്ന വാര്‍ 2 ആണ് അത്.
അയൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈആര്‍എഫ് സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായിരിക്കും ചിത്രം. ജൂനിയര്‍ എന്‍ടിആറിന്‍റെ ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലൂടെയാണ് ഹിന്ദി സിനിമാപ്രേമികള്‍ക്കിടയില്‍ ജൂനിയര്‍ എന്‍ടിആര്‍ ശ്രദ്ധ നേടുന്നത്. ബാഹുബലിക്ക് ശേഷമെത്തുന്ന രാജമൗലി ചിത്രമെന്ന ഹൈപ്പോടെ എത്തിയ ആര്‍ആര്‍ആര്‍ ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.
ദേവര പാര്‍ട്ട് 1 ആണ് ജൂനിയര്‍ എന്‍ടിആറിന്‍റെ അവസാനം ഇറങ്ങിയ ചിത്രം. ബോക്സോഫീസില്‍ ഭേദപ്പെട്ട പ്രകടനം ചിത്രം കാഴ്ചവച്ചിരുന്നു.ദേവര എന്ന ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്‍ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈൻ ടോം ചാക്കോ, നരേൻ, കലൈയരശൻ, അജയ്,അഭിമന്യു സിംഗ് എന്നിവരുമുണ്ട്. കൊരട്ടാല ശിവ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ഇത്. അതേസമയം വാര്‍ 2 ന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെജിഎഫ്, സലാര്‍ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ്. ഈ ചിത്രവും ഏറെ പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിയിട്ടുള്ള ഒന്നാണ്.
രാജമൗലി പടത്തില്‍ എന്ത് ലോജിക്ക്, ലോജിക്ക് കൂടുതല്‍ നോക്കിയാല്‍ പടം ദുരന്തമാകും: കരണ്‍ ജോഹര്‍
എന്‍ടിആറിനെ സിനിമയില്‍ അവതരിപ്പിച്ച നിര്‍മ്മാതാവ്: തെലുങ്ക് സിനിമ ഇതിഹാസം ചിറ്റജല്ലു കൃഷ്ണവേണി അന്തരിച്ചു

Kerala Lottery Result
Tops