kerala-logo

100 കോടി പടത്തില്‍ ഉപ്പിയുടെ വിളയാട്ടം പക്ഷെ തീയറ്ററില്‍ പൊട്ടി: ‘യുഐ’ ഒടുവില്‍ ഒടിടിയിലേക്ക്

Table of Contents


ഉപേന്ദ്രയുടെ കന്നഡ ചിത്രം യുഐയുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന ആരാധകർക്ക് ഒരു സന്തോഷവാർത്ത.
ബെംഗലൂരു: കഴിഞ്ഞ വർഷം ഡിസംബർ 20 ന് തിയേറ്ററുകളിൽ എത്തിയ കന്നഡ സയൻസ് ഫിക്ഷൻ ഡിസ്റ്റോപ്പിയൻ ആക്ഷൻ ചിത്രമാണ് യുഐ. ഉപേന്ദ്ര സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ എത്തിയ ഈ ചിത്രത്തിൽ റീഷ്മ നാനയ്യയും മറ്റ് പ്രമുഖ അഭിനേതാക്കളും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.
100 കോടിയോളം മുടക്കിയ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ വിവിധതരത്തില്‍ അഭിപ്രായം വന്നതിനാല്‍ ആരാധകർ ഈ ചിത്രത്തിന്‍റെ ഒടിടി റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്‍റെ ഒടിടി അരങ്ങേറ്റം സംബന്ധിച്ച് വലിയൊരു അപ്ഡേറ്റാണ് വരുന്നത്.
ഒടിടി പ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം ഉപേന്ദ്രയുടെ യുഐ മാർച്ച് 30 മുതൽ സീ5ല്‍ സ്ട്രീം ചെയ്യാൻ ആരംഭിക്കും എന്നാണ് പറയുന്നത്. എന്നാല്‍ റിലീസ് തീയതി നിർമ്മാതാക്കളോ ഒടിടി പ്ലാറ്റ്ഫോമോ ഇതുവരെ ഔദ്യോഗികരമായി സ്ഥിരീകരിച്ചിട്ടില്ല.
ചിത്രത്തില്‍ ഡബിള്‍ റോളിലാണ് ഉപ്പിയെന്ന് വിളിപ്പേരുള്ള ഉപേന്ദ്ര എത്തുന്നത്. സത്യ കല്‍ക്കി എന്നീ പേരുകളിലാണ് താരം എത്തുന്നത്. ചിത്രത്തിന്‍റെ വിചിത്ര സ്വഭാവമുള്ള കഥയും മറ്റും ഏറെ കൗതുകത്തിന് ഇടയാക്കിയിരുന്നു. ഉപേന്ദ്ര രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ജി. മനോഹരൻ, ശ്രീകാന്ത് കെ. പി, ഭൗമിക് ഗൊണ്ടലിയ എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചത്.
എച്ച്. സി. വേണുഗോപാൽ ഛായാഗ്രഹണവും വിജയ് രാജ് ബി. ജി. എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ബി. അജനീഷ് ലോക്നാഥ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
കന്നഡയില്‍ സുദീപ് നായകനായ മാക്സുമായി ക്ലാഷില്‍ ഇറങ്ങിയ ചിത്രമായിരുന്നു യുഐ. അതിനാല്‍ തന്നെ ചിത്രം വലിയ വിജയം നേടിയില്ല. 100 കോടി മുടക്കിയ ചിത്രത്തിന് ആകെ ഗ്രോസായി നേടാന്‍ കഴിഞ്ഞത് 47 കോടിയാണ്. ചിത്രത്തിന്‍റെ ഉയര്‍ന്ന ബജറ്റ് ചിത്രത്തിന് വലിയ പ്രതിസന്ധിയായി എന്നാണ് ട്രാക്കര്‍മാര്‍ വിലയിരുത്തിയത്.
‘സ്ത്രീകളെ വെറും ലൈംഗിക ഉപകരണങ്ങളാക്കി പാടുന്നു’: യോ യോ ഹണി സിംഗിനെതിരെ നടി നീതു ചന്ദ്ര കേസ് നല്‍കി
സഞ്ജയ് ദത്ത് പൊസസ്സീവ് ആണ്, വീട്ടില്‍ ഷോര്‍ട്ട്സ് പോലുള്ള വേഷം ഇടാന്‍ വിടില്ല: അമീഷ പട്ടേല്‍

Kerala Lottery Result
Tops