kerala-logo

1000 കോടിയുടെ പടം പേരിടും മുന്‍പേ നിര്‍ണ്ണായക രം​ഗം ചോര്‍ന്നു! ഞെട്ടലില്‍ രാജമൗലി

Table of Contents


ആര്‍ആര്‍ആറിന് ശേഷമെത്തുന്ന രാജമൗലി ചിത്രം
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും വിപണിമൂല്യമുള്ള സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. എസ് എസ് രാജമൗലി എന്നാണ് അത്. ബാഹുബലി ഫ്രാഞ്ചൈസിക്കും ആ​ഗോള ശ്രദ്ധ നേടിയ ആര്‍ആര്‍ആറിനും ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ ഇതിനകം നേടിയ പ്രോജക്റ്റ് ആണ് മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രം. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് സുകുമാരന്‍ ആണ്. ഇപ്പോഴിതാ സംവിധായകനെയും സംഘത്തെയും ഞെട്ടിച്ച ഒരു വിഷയം സിനിമയുടെ സെറ്റില്‍ നിന്ന് സംഭവിച്ചിരിക്കുകയാണ്.
സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു ലൊക്കേഷന്‍ വീഡിയോ ചോര്‍ന്നിരിക്കുകയാണ്. മഹേഷ് ബാബുവിനൊപ്പം വീഡിയോയില്‍ ഉള്ളത് പൃഥ്വിരാജ് ആണെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിലെ ഒരു പ്രധാന രം​ഗമെന്ന് വിലയിരുത്തപ്പെടുന്ന സീനില്‍ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള ചില നിര്‍ണ്ണായക വിവരങ്ങളും കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ലൊക്കേഷനില്‍ത്തന്നെയുള്ള ഒരു വാഹനത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചതാണ് ഈ രം​ഗം.
വന്‍ ബജറ്റിലും വലിയ താരനിരയിലും എത്തുന്ന ചിത്രങ്ങളുടെ ഷൂട്ടിം​ഗ് ലൊക്കേഷനുകളില്‍ സാധാരണ വലിയ തോതിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്താറ്. ഇവിടെ അത് സാധിച്ചില്ല എന്നത് രാജമൗലിയെ അത്യധികം ക്ഷുഭിതനാക്കിയതായാണ് തെലുങ്ക് മാധ്യമങ്ങളിലെ വിവരം. ഒപ്പം സെക്യൂരിറ്റി ഏജന്‍സിയെ മാറ്റാന്‍ അദ്ദേഹം നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പുറത്തെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒഡിഷയിലെ വിവിധ ഭാ​ഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ഘട്ട ചിത്രീകരണം ആഫ്രിക്കയില്‍ ആയിരിക്കും.
ALSO READ : ദേവി നായര്‍ നായികയാവുന്ന തുളു ചിത്രം; ബെംഗളൂരു മേളയിലേക്ക് ‘പിദായി’
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops