kerala-logo

16 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വിജയ് ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗിനും

Table of Contents


അന്ന് 32 കോടിക്ക് പുറത്തിറങ്ങിയപ്പോള്‍ ചിത്രം 49 കോടിയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ദളപതി വിജയ് നായകനായി വന്ന ചിത്രമാണ് വേട്ടൈക്കാരൻ. 2009 ഡിസംബര്‍ 18നായിരുന്നു റിലീസ്. വേട്ടൈക്കാരൻ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് വിജയ് ചിത്രം ഒടിടിയില്‍ കാണാനാകുക.
ബി ബാബുശിവൻ ആണ് തലൈവ ചിത്രം സംവിധാനം ചെയ്‍തത്. തിരക്കഥ എഴുതിയതും സംവിധായകൻ ബാബുശിവനാണ്. എസ് ഗോപിനാഥാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിജയ്, അനുഷ്‍ക ഷെട്ടി, സഞ്ചിത പദുക്കോണ്‍, സത്യൻ, ശ്രീഹരി, സയാജി ഷിൻഡെ, ശ്രീനാഥ്, രവി ശങ്കര്‍, ദില്ലി ഗണേഷ്, സുകുമാരി, മനിക്ക വിനയരാഘം, രവി പ്രകാശ്, കൊച്ചിൻ ഹനീഫ, ബാല സിംഗ്, ജീവ, ജയശ്രീ, മനോബാല, മുന്നാര്‍ രമേശ്, മാരൻ, ചെല്ലാദുരൈ, കലൈറാണി, രവിരാജ് തുടങ്ങിയവര്‍ വേട്ടൈക്കാരനില്‍ വേഷമിട്ടിരുന്നു.
ദളപതി വിജയ്‍ നായകനാകുന്ന അവസാന സിനിമ ജനനായകനാണ്. ജനനായകനില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം സത്യൻ സൂര്യൻ ആണ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍ നിര്‍വിഹിക്കുന്ന ചിത്രമായ ജനനായകന്റെ ആക്ഷൻ അനിൽ അരശ്, ആർട്ട് വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റിയൂം ഡിസൈൻ പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ  ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്  പ്രതീഷ് ശേഖറും നിര്‍മാതാവ് വെങ്കട്ട് കെ നാരായണയും സഹ നിര്‍മാണം ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയും ആണ്
വിജയ്‍ക്ക് 1000 കോടി തികച്ച് സിനിമയില്‍ നിന്ന് മാറാൻ ജനനായകനിലൂടെയാകാനാകുമോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായും കാത്തിരിപ്പാണ് താരത്തിന്റെ ആരാധകര്‍. എല്ലാത്തരം ഇമോഷണലുകള്‍ക്കും സംവിധായകൻ എച്ച് വിനോദ് ചിത്രത്തില്‍ പ്രധാന്യം നല്‍കും എന്നാണ് കരുതുന്നതും. കാസ്റ്റിംഗും അത്തരത്തിലുള്ളതാണെന്നാണ് താരങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ സിനിമാ ആസ്വാദകര്‍ക്ക് മനസ്സിലായത്. രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്നാണ് വിജയ് സിനിമ മതിയാക്കുന്നത്.
Read More: ഗുഡ് ബാഡ് അഗ്ലിയുമായി അജിത്ത്, ഫാൻസ് ഷോയുടെ ടിക്കറ്റ് വില്‍പന തുടങ്ങി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Kerala Lottery Result
Tops