kerala-logo

17000 കോടിയിലും നോണ്‍ സ്റ്റോപ്പ്! സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ 7-ാമത്തെ കളക്ഷനുമായി തിയറ്ററുകളിൽ ആ ചിത്രം

Table of Contents


അനിമേറ്റഡ് ഫാന്‍റസി അഡ്വഞ്ചര്‍ ചിത്രം
ലോകത്ത് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളിലൊന്നാണ് ചൈന. ഹോളിവുഡ് ചിത്രങ്ങള്‍ ചൈനയിലെ റിലീസിന് വലിയ പ്രാധാന്യം കൊടുക്കുന്നത് ആ മാര്‍ക്കറ്റിന്‍റെ വലിപ്പം കൊണ്ടും ഒപ്പം ജനത്തിന് സിനിമയോടുള്ള താല്‍പര്യം കൊണ്ടുമാണ്. അപൂര്‍വ്വമായി എത്താറുള്ള ഇന്ത്യന്‍ സിനിമകളും വലിയ രീതിയില്‍ അവിടെ വരവേല്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു ചൈനീസ് ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും കടപുഴക്കി മുന്നേറുകയാണ്.
ചൈനീസ് അനിമേറ്റഡ് ഫാന്‍റസി അഡ്വഞ്ചര്‍ ചിത്രമായ നെസ 2 ആണ് ആ ചിത്രം. ചൈനീസ് സിനിമയിലെ ഓള്‍ ടൈം ഹിറ്റ് ലിസ്റ്റില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന നെസയുടെ (2019) രണ്ടാം ഭാ​ഗം ചൈനീസ് പുതുവത്സര ദിനമായ ജനുവരി 29 നാണ് തിയറ്ററുകളില്‍ എത്തിയത്. ജിയാഓസി (യു യാങ്) ആണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. 59 മില്യണ്‍ ഡോളര്‍ (514 കോടി രൂപ) ആയിരുന്നു ചിത്രത്തിന്‍റെ ഓപണിം​ഗ് കളക്ഷന്‍. ഓപണിം​ഗിലെ ഞെട്ടിക്കല്‍ പിന്നീടുള്ള വാരങ്ങളിലും തുടര്‍ന്നതോടെ ചൈനയില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 1.99 ബില്യണ്‍ ഡോളര്‍ ആണ്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 2.03 ബില്യണ്‍ ഡോളര്‍ ഇതിനകം കളക്റ്റ് ചെയ്തിരിക്കുന്ന ചിത്രം ചൈനീസ് ബോക്സ് ഓഫീസില്‍ നിന്ന് മാത്രം ഇന്ന് 2 ബില്യണ്‍ ഡോളര്‍ (17,429 കോടി രൂപ) പിന്നിടും. ചൈനയ്ക്ക് പുറത്തുനിന്ന് 32 മില്യണ്‍ ഡോളര്‍ ആണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. ലോക സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ആഗോള ബോക്സ് ഓഫീസില്‍ 2 ബില്യണ്‍ ഡോളറിലധികം നേടിയിരിക്കുന്ന ഏഴാമത്തെ ചിത്രമാണ് നെസ 2. 80 മില്യണ്‍ യുഎസ് ഡോളര്‍ (696 കോടി രൂപ) മുടക്കുമുതല്‍ ഉള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഇതിനകം തന്നെ ബജറ്റിന്‍റെ 25 മടങ്ങില്‍ അധികമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
ALSO READ : രസകരമായ കഥയുമായി ‘വത്സല ക്ലബ്ബ്’; ഫസ്റ്റ് ലുക്ക് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Kerala Lottery Result
Tops