2025ല്‍ മലയാള സിനിമ നേടിയത് എത്ര എന്നതിന്റെയും കണക്കുകള്‍.
ഇന്ത്യയില്‍ ഏറ്റവും വലിയ മാര്‍ക്കറ്റുള്ള സിനിമ ഇൻഡസ്‍ട്രിയാണ് തമിഴകം. അതിനാല്‍ തമിഴകം കളക്ഷനിലും മുന്നിലെത്താറുണ്ട്. 2025ല്‍ തമിഴകം ഇതുവരെ 886.26 കോടിയാണ് ആകെ ആഗോളതലത്തില്‍ നേടിയത് എന്നാണ് സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ട്. പ്രദീപ് രംഗനാഥന്റെ ഡ്രാഗണാണ് തമിഴകത്ത് 2025ല്‍ ഒന്നാമത് നില്‍ക്കുന്നത്.
തമിഴകത്ത് നിന്ന് മാത്രമായി 294.04 കോടി രൂപയാണ് കോളിവുഡ് നെറ്റായി നേടിയിട്ടുള്ളത്. എന്നാല്‍ ഗ്രോസ് കളക്ഷനാകട്ടെ 335.14 കോടി രൂപയാണ്. വിദേശത്ത് നിന്നുള്ള കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. വിദേശത്ത് നിന്ന് മാത്രമായി 73.05 കോടി രൂപയാണ് ആകെ കോളിവുഡ് നേടിയിരിക്കുന്നത് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ നിലവില്‍ മലയാളത്തിന് 347.99 കോടിയേ ഗ്രോസ് നേടാനായുള്ളൂവെന്നാണ് സാക്നില്‍ക്കിന്റെ കണക്കുകള്‍. മലയാളത്തിന്റെ ആകെ നെറ്റ് 106. 21 കോടി ആണ്. കേരളത്തില്‍ നിന്ന് മാത്രം 107.73 കോടിയാണ് നേടാനായത്. എന്നാല്‍ വിദേശത്ത് നിന്ന് 53.6 കോടിയാണ് മലയാളത്തിന് നേടാനായത് എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ കളക്ഷൻ റിപ്പോര്‍ട്ട്.
2025ല്‍ നിലവില്‍ മലയാളത്തില്‍ നിന്ന് കളക്ഷനില്‍ മുന്നിലുള്ളത് രേഖാചിത്രമാണ്. ആസിഫ് അലിയുടെ രേഖാചിത്രം 75 കോടിയാണ് ആകെ നേടിയത്. ജോഫിൻ ടി ചാക്കോയാണ് സംവിധാനം നിര്‍വഹിച്ചത്. അപ്പു പ്രഭാകര്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമേ അനശ്വര രാജൻ, മനോജ് കെ ജയൻ, ഉണ്ണി ലാലു, സായ് കുമാര്‍, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സലീമ, നിഷാന്ത് സാഗര്‍, ടി ജി രവി, നന്ദു, സുധി കോപ്പ, വിജയ് മേനോൻ എന്നിവര്‍ക്കൊപ്പം എഐയുടെ സഹായത്തോടെ മമ്മൂട്ടിയെയും അവതരിപ്പിച്ചു.
Read More: ഗെയിം ചേഞ്ചറിന്റെ ക്ഷീണം തീര്‍ക്കാൻ മോഹൻലാല്‍, എമ്പുരാന്റെ വമ്പൻ അപ്‍ഡേറ്റും പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
