ലക്ഷ്മൺ ഉടേക്കറുടെ ഛാവ ഹിന്ദി, തെലുങ്ക് പതിപ്പുകൾ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. റിലീസ് ചെയ്ത് 23 ദിവസം കൊണ്ട് ചിത്രം 500 കോടി രൂപ കളക്ഷൻ നേടി മുന്നേറുകയാണ്.
മുംബൈ: വിക്കി കൗശല്‍ പ്രധാന വേഷത്തിൽ എത്തിച്ച ലക്ഷ്മൺ ഉടേക്കറുടെ ഹിസ്റ്റോറിക്കല്‍ ഡ്രാമയായ ഛാവ ബോക്സ് ഓഫീസിൽ മുന്നേറ്റം തുടരുകയാണ്. ഹിന്ദി പതിപ്പ് ബോക്സോഫീസില്‍ മത്സരങ്ങള്‍ക്ക് മറ്റ് ചിത്രങ്ങള്‍ ഇല്ലാത്തതിന്‍റെ ഗുണം മുതലെടുക്കുകയാണ്. അതേ സമയം റിലീസ് ചെയ്ത് 3 ആഴ്ചയ്ക്ക് ശേഷം ഇറങ്ങിയ തെലുങ്ക് പതിപ്പ് തെലുങ്ക് സംസ്ഥാനങ്ങളിൽ മികച്ച കളക്ഷന്‍ നേടുകയാണ്.
വെള്ളിയാഴ്ച ഛാവ ഹിന്ദിയിൽ 6.25 കോടി രൂപയും, തെലുങ്ക് പതിപ്പിന് 2.5 കോടി രൂപയും നേടി. തെലുങ്ക് പതിപ്പ് ഒറിജിനല്‍ ഹിന്ദി ചിത്രം റിലീസ് ചെയ്ത് 22 ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് റിലീസ് ആയത്. ശനിയാഴ്ച, ഹിന്ദി പതിപ്പ് 13.5 കോടി രൂപ നേടി. തെലുങ്ക് പതിപ്പും 3 കോടി രൂപ നേടി. 23മത്തെ ദിവസം ചിത്രം 16.5 കോടി രൂപയിലേക്ക് ഉയർത്തി. ദേശീയ ബോക്സ് ഓഫീസിൽ 23 ദിവസത്തെ റണിൽ ചാവ ഇപ്പോൾ 500 കോടി രൂപ എന്ന നാഴിക കല്ല് പിന്നിട്ടിട്ടുണ്ട്.
ഞായറാഴ്ച ആദ്യ റിപ്പോര്‍ട്ട് പ്രകാരം ചിത്രം എല്ലാ ഭാഷകളിലും കൂടി 11.5 കോടി നേടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ ഇതോടെ 520.55 കോടിയായി മാറി.
ഫെബ്രുവരി 14ന് ആയിരുന്നു ഛാവ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച കളക്ഷൻ നേടിയ ചിത്രം ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ട് പ്രകാരം 520.55 കോടി രൂപയാണ് നേടിയിരിക്കുന്നതെന്ന് കോയ് മോയ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ അനിമൽ (505 കോടി), ബാഹുബലി 2 (511 കോടി) എന്നീ സിനിമകളുടെ ഹിന്ദി ലൈഫ് ടൈം കളക്ഷനുകളെ ഛാവ മറികടന്നു. ഹിന്ദി സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ലിസ്റ്റിൽ ആറാം സ്ഥാനത്തുമാണ് ഛാവ ഇപ്പോൾ.
മഡ്ഡോക്ക് ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്‍ ലക്ഷ്മണ്‍ ഉടേക്കറിനൊപ്പം റിഷി വിര്‍മാനി, കൗസ്തുഭ് സവര്‍ക്കര്‍, ഉന്‍മന് ബാങ്കര്‍, ഓംകാര്‍ മഹാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശിവജി സാവന്തിന്‍റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ലക്ഷ്മണ്‍ ഉടേക്കര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. രശ്മിക മന്ദാന, അക്ഷയ് ഖന്ന, ഡയാന പെന്‍റി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലേത്.
മുഗൾ കാലത്തെ സ്വർണം കുഴിച്ചിട്ടെന്ന് ഹിറ്റ് സിനിമയിൽ പരാമർശം, നിധി തേടി ജനക്കൂട്ടം വയലിൽ കൂട്ടമായി കുഴിച്ചു
130 കോടിയുടെ പടം, മുട്ടുമടക്കി ബാഹുലബി 2വും അനിമലും; റെക്കോർഡുകൾ ഭേദിച്ച് ഛാവയുടെ കുതിപ്പ്
