300, 400 കോടികള്‍ മുടക്കിയിട്ടും കിട്ടാത്തത്, വെറും 8.5 കോടി മുടക്കി മോളിവുഡ് നല്‍കി, ക്വാളിറ്റിയാണ് മുഖ്യമെന്നും ആരാധകര്‍.
ചില സിനിമകൾ അങ്ങനെയാണ്. അവയുടെ ഒടിടി റിലീസിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കും. തിയറ്ററിൽ നിന്നും ആ സിനിമകൾക്ക് ലഭിച്ച വൻ വരവേൽപ്പ് തന്നെയാകും അതിന് കാരണം. അത്തരത്തിലൊരു മലയാള ചിത്രം കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. ആസിഫ് അലി നായകനായി എത്തിയ രേഖാചിത്രം ആയിരുന്നു ആ പടം. സ്ട്രീമിംഗ് ആയി മണിക്കൂറുകൾക്കുള്ളിൽ അതിഗംഭീര റിവ്യൂകളും പുറത്തെത്തി.
രേഖാചിത്രത്തിന്റെ ബ്രില്യൻസും മമ്മൂട്ടിയുടെ എഐ വെർഷനും ആണ് പ്രശംസ പ്രവാഹം. മറ്റൊരു ചിത്രം ആണെങ്കിലും കാതോട് കാതോരം സിനിമയുടെ എലമെൻസുകൾ നഷ്ടമാകാതെ ബ്രില്യന്റ് ആയിട്ടുള്ള മേക്കിംഗ് ആണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരുന്നതെന്ന് നിസംശയം പറയാം. ഉദാഹരണങ്ങൾ നിരവധി സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുമുണ്ട്. സംവിധായകൻ ഭരതനായി വേഷമിട്ട കെ ബി വേണുവിനും പ്രശംസ ഏറെയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച എഐ വെർഷൻ ആയിരുന്നു ‘മമ്മൂട്ടി ചേട്ടന്റേ’തെന്ന് പറയുന്നവരും ധാരാളമാണ്.
ഇതിനിടെ വെങ്കട് പ്രഭു, ഷങ്കർ തുടങ്ങിയവരുടെ ഇന്ത്യൻ 2, ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നീ സിനിമകളെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 300, 400 കോടികൾ മുടക്കിയിട്ട് കാര്യമില്ലെന്നും കല അത് വേറെ ആണെന്നും ഷങ്കറും വെങ്കടും രേഖാചിത്രം കണ്ടുപഠിക്കെന്നും ഇവർ പറയുന്നുണ്ട്. ഇന്ത്യൻ 2വിൽ നെടുമുടി വേണുവിന്റെയും ഗോട്ടിലെ വിജയ് കാന്തിന്റെയും എഐ വെർഷൻ ചൂണ്ടിക്കാട്ടിയാണ് വിമർശനം. ‘മമ്മൂട്ടി ചേട്ടന്റെ രേഖാചിത്രം. കോടികൾ അല്ല ക്വാളിറ്റി ആണ് മുഖ്യം’, എന്നും സിനിമാസ്വാദകർ കമന്റ് ചെയ്യുന്നുണ്ട്. സംവിധായകൻ ജോഫിൻ ടി ചാക്കോയ്ക്കും പ്രശംസ ഏറെയാണ്.
പോരടിച്ച് ബേസിലും സജിനും; കളക്ഷനിൽ മമ്മൂട്ടിയും വീണു; ഒടുവിൽ പൊൻമാൻ ഒടിടിയിലേക്ക്, എന്ന്, എവിടെ ?
മാർച്ച് 7ന് ആയിരുന്നു രേഖാചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സ്ട്രീമിംഗ് ആരംഭിക്കുക ആയിരുന്നു. ആസിഫ് അലിക്ക് ഒപ്പം അനശ്വര രാജനാണ് പ്രധാന വേഷത്തിൽ എത്തിയത്. 8.5 കോടി മുതൽ മുടക്കിൽ റിലീസ് ചെയ്ത രേഖാചിത്രം 75 കോടിയിലേറെ ആഗോള തലത്തിൽ നിന്നും കളക്ട് ചെയ്തിട്ടുണ്ട്. 2025ലെ ഇതുവരെ ഇറങ്ങിയതിൽ ഒരേയൊരു ഹിറ്റ് ചിത്രം കൂടിയാണിത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
