kerala-logo

50000 രൂപയും ആൾജാമ്യവും വ്യവസ്ഥ അന്വേഷണവുമായി സഹകരിക്കണം; അല്ലുവിന്‍റെ ഇടക്കാലജാമ്യ ഉത്തരവ് പകർപ്പ് പുറത്ത്

Table of Contents


നടൻ അല്ലു അർജുന്റെ ഇടക്കാല ജാമ്യ ഉത്തരവിന്റെ  പകർപ്പ് പുറത്ത്.
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അർജുന്റെ ഇടക്കാല ജാമ്യ ഉത്തരവിന്റെ  പകർപ്പ് പുറത്ത്. കേസിൽ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്ന് കോടതി ഉത്തരവിൽ നിർദ്ദേശമുണ്ട്. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. 50000 രൂപയും ആൾജാമ്യവുമാണ് ജാമ്യവ്യവസ്ഥ. ചഞ്ചൽ​ഗുഡ പൊലീസ് സ്റ്റേഷനിൽ ഉളള അല്ലു അർജുൻ ഉഠൻ തന്നെ പുറത്തിറങ്ങും. ജയിൽ പോലീസ് സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലു അർജുനെ സ്വീകരിക്കാൻ ആരാധകരുടെ വൻതിരക്കാണ് സ്റ്റേഷന് പുറത്തുള്ളത്.

Kerala Lottery Result
Tops